World

ഐആര്‍ജിസിയുടെ കുദ്സ് ഫോഴ്സിന്റെ നാല് കമാന്‍ര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍; 16 വിമാനങ്ങള്‍ തകര്‍ത്തതായും അവകാശവാദം

ഐആര്‍ജിസിയുടെ പ്രധാന കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രയേല്‍. ബെയ്റൂട്ടിലെ ഹോട്ടലിലേക്ക് ഇന്നു പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലാണ് ഐആര്‍ജിസിയുടെ കുദ്സ് ഫോഴ്സിന്റെ നാല് കമാന്‍ര്‍മാരെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നു. കുര്‍ദ് ഫോഴ്‌സ് എന്നത് ഐആര്‍ജിസിയുടെ വിദേശ പ്രവര്‍ത്തന വിഭാഗമാണ്. ഇവര്‍ ഇസ്രയേലിനും പൗരന്മാര്‍ക്കുമെതിരെ ഭീകരാക്രമണം നടത്തി എന്നാണ് ഐഡിഎഫ് ആരോപിക്കുന്നത്. […]

Keralam

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് കൂടുതല്‍ ജനപിന്തുണ, പ്രീ പോള്‍ സര്‍വേ ഫലം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ജനപിന്തുണ പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് സര്‍വേ റിപ്പോര്‍ട്ട്. പബ്ലിക് ഒപ്പീനിയന്‍ പ്ലാറ്റ്‌ഫോമായ വോട്ട് വൈബ് നടത്തിയ പ്രീ പോള്‍ സര്‍വേയുടേതാണ് കണ്ടെത്തല്‍. വി ഡി സതീശന് 25.2 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. 21. 5 ശതമാനം പേരുടെ പിന്തുണയുള്ള മുഖ്യമന്ത്രി […]

Keralam

ജയിലുകളിൽ ഇനി മത്തി, അയല, ചൂര എന്നിവ നൽകും; മത്സ്യഫെഡ് മീൻ നൽകും

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നുമുതല്‍ മത്സ്യഫെഡ് മത്സ്യം നല്‍കും. 57 ജയിലുകളിലേക്കാണ് മത്സ്യം നൽകുക. ഇതിൽ ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യവിഭവം നല്‍കും. ചില സമയങ്ങളിൽ ലഭ്യതക്കുറവു കാരണം മത്സ്യം ലഭിച്ചിരുന്നില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ […]

Keralam

‘എലത്തൂരിൽ എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കണം’; ആവശ്യവുമായി എൻ‌സിപി മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം

എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് എൻസിപി മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം. എൻ‌സിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി വിജയൻ  പറഞ്ഞു. യോ​ഗത്തിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ ശശീന്ദ്രന് ലഭിച്ചു. അതേസമയം എലത്തൂരിൽ വീണ്ടും […]

Keralam

‘പടിപൂജ ഒന്നിലേറെ ദിവസം നടത്താമോയെന്ന് തന്ത്രിയുമായി ആലോചിക്കണം, ബുക്കിങ് മറിച്ചുനല്‍കുന്നതായി സംശയം’

അനുവദനീയമായ ദിവസങ്ങളില്‍ ശബരിമലയില്‍ ഒന്നിലധികം പടിപൂജ നടത്താനാകുമോയെന്ന് തന്ത്രിയുമായി ആലോചിച്ച് പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. 2040 സെപ്റ്റംബര്‍ വരെ പടിപൂജ ബുക്കിങ് പൂര്‍ത്തിയായതായി അറിയിച്ചതിനെത്തുടര്‍ന്നാണ കോടതിയുടെ നിര്‍ദേശം. പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ചു നല്‍കുന്നതായി സംശയം പ്രകടിപ്പിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണ് […]

Keralam

‘രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ മദ്യശാലകളുടെ പ്രളയം’; പള്ളികളില്‍ കെസിബിസി സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി  കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ആര്‍ജവം ഉള്ള ഭരണ സംവിധാനം […]

India

രാജ്യത്ത് ജാഗ്രത നിർദേശം; അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ജാഗ്രത. പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മുംബൈ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അഫ്ഗാനുമായുള്ള സംഘര്‍ഷവും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ പാകിസ്താൻ‌ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര […]

World

പൂജ ചടങ്ങിന് നേരെ ബോംബേറ്; ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം. കൂമില്ലയിൽ പൂജ ചടങ്ങിന് നേരെയാണ് ബോംബറുണ്ടായത്. മുഖ്യ പുരോഹിതൻ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മുഖ്യ പുരോഹിതന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി വിവരം. മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ […]

World

‘ഇറാനുമായി ചർച്ചയ്ക്കില്ല; സൈന്യത്തെയും ഭരണകൂടത്തെയും പൂർണ്ണമായും തുടച്ചുനീക്കും’; ട്രംപ്

മധ്യപൂർവേഷ്യ ഒൻപതാം നാളിലും സംഘർഷഭരിതം. ഇറാനുമായി ചർച്ചയ്ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സൈന്യത്തെയും ഭരണകൂടത്തെയും പൂർണ്ണമായും തുടച്ചുനീക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് പറഞ്ഞിരുന്നു. അതിനിടെ ടെഹ്റാനിലെ എണ്ണ സംഭരണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചു.ഐ ആർ […]

Sports

ഫൈനലിൽ തീപാറും; മൂന്നാം ട്വന്റി 20 ലോക കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; കന്നി കപ്പ് മോഹിച്ച് കിവീസ്

ട്വന്റി 20 ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് ആണ് എതിരാളികൾ. മലയാളി താരം സഞ്ജു സാംസൺ ഇന്നും മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മൂന്നാം ട്വന്റി 20 ലോക കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. കന്നി […]