Keralam

വീണ്ടും സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം

സിൽവർ ലൈൻ ഡിപിആർ പുതുക്കാൻ നിർദേശം നൽകി കേന്ദ്രം. ആദ്യ ഡിപിആറിലുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജിൽ പാത നിർമിക്കണം എന്നാണ് നിർദേശം. കേന്ദ്ര റെയിൽവേ ബോർഡ് ആണ് നിർദേശം നൽകിയത്. നേരത്തെ സംസ്ഥാന സര്‍ക്കാരും കെ റെയിലും ഡിപിആര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സ്റ്റാര്‍ഡേര്‍ഡ് ഗേജ് […]

World

വ്യോമാതിർത്തി തുറക്കാൻ ഇസ്രയേൽ; മണിക്കൂറിൽ പരമാവധി രണ്ട് വിമാനങ്ങൾ പുറപ്പെടും

മധ്യപൂർവേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുന്നതിനിടെ വ്യോമാതിർത്തി തുറക്കാൻ ഇസ്രയേൽ. ഞായറാഴ്ച രാവിലെ 8 മണി മുതലായിരിക്കും ഇസ്രയേൽ വ്യോമാതിർത്തി തുറക്കുക. മണിക്കൂറിൽ പരമാവധി രണ്ട് വിമാനങ്ങൾ മാത്രം പുറപ്പെടും. ഓരോ വിമാനത്തിലും 50 യാത്രക്കാരിൽ കൂടുതൽ പാടില്ലെന്നും നിർദേശം. ഇസ്രായേലി എയർലൈനുകളായ എൽ അൽ, ഇസ്രൈർ, അർകിയ, എയർ […]

Keralam

‘ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയെ നയിക്കുന്നത് മതേതര നിലപാട് ഉയർത്തി പിടിച്ച്’; പുകഴ്ത്തി മുഖ്യമന്ത്രി

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി. വർഗീയ ശക്തികൾ വിഷ പ്രചരണം നടത്തുന്ന വേളയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ മതേതര നിലപാട് ഉയർത്തി പിടിച്ചു സമസ്തയെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖാസി ഫൗണ്ടേഷൻ വാർഷിക ആഘോഷ വേദിയിലാണ് മുഖ്യമന്ത്രി മുത്തുക്കോയ തങ്ങളെ പുകഴ്ത്തിയത്. സമുദായത്തിനും […]

Keralam

പരീക്ഷാ പേടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പരീക്ഷാ പേടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കാവ്യാഞ്ജലിയാണ് ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെ വീട്ടിലെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി. ബിജു-പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്.

World

ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ; 100 ബോംബുകൾ വർഷിച്ചെന്ന് ഐ‍ഡിഎഫ്

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ. ഇന്ന് രാവിലെയാണ് ബങ്കർ തകർത്തത്. ബങ്കർ തകർക്കാനായി 50 യുദ്ധവിമാനങ്ങൾ അയച്ചെന്നും 100 ബോംബുകൾ വർഷിച്ചെന്നും ഐ‍ഡിഎഫ്. ആക്രമണത്തിൽ ടെഹ്റാനിലെ ബങ്കർ പൂർണമായും തകർത്തതായി ഐഡിഎഫ്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ബങ്കർ ഉപയോഗിച്ചിരുന്നെന്ന് […]

Keralam

ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്; ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസിന് ഇടക്കാല സ്റ്റേ നൽകാതെ ഹൈക്കോടതി. തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനാണ് പോക്സോ കേസ് എടുത്തത്. […]

Entertainment

വിതരണ വിഹിതം കൂട്ടിചോദിച്ചു; പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്കേർപ്പെടുത്തി ഫിയോക്

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്. തിയറ്ററിൽ നിന്നുള്ള വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം. ഏപ്രിൽ 23നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ലാഭവിഹിതം 60:40 എന്ന നിലയിലാണ്. 60 ശതമാനം നിർമാതാവിനും […]

Keralam

വ്യാജ മോഷണക്കുറ്റം; ജസീലയുടെ മരണത്തില്‍ അയല്‍വാസി അറസ്റ്റില്‍

വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കാസര്‍കോട് നാലത്തടുക്കയിലെ ജസീലയുടെ ആത്മഹത്യയിലാണ് പൊവ്വല്‍ സ്വദേശി ആയിഷ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തത്. മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്‍പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് […]

Keralam

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർഥിത്വം ശ്രീലേഖ ഉറപ്പിച്ചു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും. ശാസ്തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, തിരുവനന്തപുരം […]

Keralam

‘തെളിവുകള്‍ നശിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് എങ്ങനെ തെളിയിക്കും?’;ആന്റണി രാജുവിന്റെ തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതി

തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി ആന്റണി രാജു  തെളിവുകള്‍ നശിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി. 1990 ലെ മയക്കുമരുന്ന് കേസില്‍ ജൂനിയര്‍ അഭിഭാഷകനായിരിക്കെ തെളിവുകള്‍ നശിപ്പിക്കാന്‍ മുന്‍ സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവിന് ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് […]