Keralam

കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറെ മാറ്റി ഗവര്‍ണര്‍

ഡോ. കെ കെ ഗീതാ കുമാരിയെ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കി ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ. സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനാണ് പകരം ചുമതല. ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം വിസി തള്ളിയതിന് പിന്നാലെയാണ് നടപടി. […]

India

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ബിഹാറില്‍ നിതീഷ് യുഗത്തിന് അവസാനമാകുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കും. നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാറിനെ ഉപ മുഖ്യമന്ത്രിയാക്കാനും ധാരണയായി. ആഭ്യന്തരമന്ത്രി അമിത് ഷാ,മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തുടങ്ങിയ നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ് മുഖ്യമന്ത്രി നിതിഷ് കുമാര്‍, ബിജെപി ദേശീയ […]

Keralam

സരിന്‍ സ്ഥാനാര്‍ഥിയായേക്കില്ല, സി രവീന്ദ്രനാഥും എസി മൊയ്തീനും സിപിഎം സാധ്യതാ പട്ടികയില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രിമാരായ സി. രവീന്ദ്രനാഥും എ സി മൊയ്തീനും മത്സരിച്ചേയ്ക്കും. സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്‍വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ മണലൂരിലും എ സി മൊയ്തീനെ കുന്നംകുളത്തുമാണ് പരിഗണിക്കുന്നത്. എം സ്വരാജ് മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണിക്കൃഷ്ണനെ […]

Keralam

സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം

എറണാകുളം അങ്കമാലിയില്‍ വിദ്യാര്‍ത്ഥി ജാസ്‌ലിയ ജോണ്‍സണ്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ജാസ്‌ലിയയുടെ കുടുംബം. ആറ് ദിവസമായി അപകടം നടന്നിട്ടെന്നും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും കുടുംബം വിമര്‍ശിച്ചു. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാന്‍ എന്താണ് ഇത്ര താമസമെന്നും കുടുംബം ചോദിക്കുന്നു. പോലീസ് ഒത്തുകളിക്കുന്നു എന്നാണ് […]

Keralam

ശിക്ഷ നടപ്പാക്കുന്നത് തടയരുത്; തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ […]

Health

പ്രമേഹരോ​ഗിയാണോ? ദിവസവും കഴിക്കാം ബീൻസ്

പ്രമേഹരോ​ഗികൾ ഡയറ്റിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറുണ്ട്. അതിൽ ഏറ്റവും മികച്ചത് ബീൻസ് ആണ്. ബീൻസ് പ്രമേഹരോ​ഗികളുടെ സൂപ്പർ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണ് ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ് എന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ […]

World

അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം

അസർബൈജാനിലും ഇറാന്റെ ആക്രമണം. അസർബൈജാൻ വിമാനത്താവളത്തിന് നേരെയാണ് ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നത്. നാഹ്ചിവൻ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇസ്രയേൽ അസർബൈജാനിൽ നിന്നും ആക്രമണം നടത്തും എന്ന ആശങ്ക ഇറാൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. […]

Keralam

‘കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

വിവാദ ചിത്രം കേരള സ്‌റ്റോറി 2-ന്റെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിനെ ഹര്‍ജിക്കാരന്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കോടതി വിമര്‍ശിച്ചു. കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ ഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സിനിമയുടെ പേരില്‍ നിന്ന് കേരള എന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് […]

Keralam

അങ്കമാലിയില്‍ 19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പോലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന […]

Keralam

ആറുകോടി വരുമാനം കണ്ടെത്തണം; ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22നു നടക്കും. ഇന്ന് ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. 2018 മുന്‍പുവരെ ഓഗസ്റ്റിലെ രണ്ടാംശനിയിലായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താന്‍ കഴിയാതെ വന്നതോടെ ഓണത്തിന് […]