Keralam

എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐഎം; റോണ്‍ സെബാസ്റ്റ്യനും സോഹന്‍ സിനുലാലും പരിഗണനയില്‍

എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐഎം. തൃക്കാക്കരയില്‍ മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റ്യനേയും എറണാകുളത്ത് പിഎന്‍ സീനുലാലിന്റെ മകന്‍ സോഹന്‍ സിനുലാലിനേയുമാണ് പരിഗണിക്കുന്നത്. എന്നാല്‍, ജില്ലാസെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചു. പാര്‍ട്ടി അടിത്തറയുള്ളവരെ മത്സരിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ തവണ […]

Keralam

ആറ്റുകാൽ പൊങ്കാലയ്ക്കിടെ മാല മോഷണം; 4 സ്ത്രീകൾ പിടിയിൽ

ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ക്ഷേത്ര പരിസരത്ത് വെച്ച് മാല മോഷ്ട്ടിക്കുന്നതിനിടെ 2 കേസുകളിലായാണ് ഇവരെ പിടികൂടിയത്. നേരത്തെയും ഇവർ സമാനക്കേസുകളിൽ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി […]

Keralam

സിഎംഡിആർഎഫ് ഫണ്ട്; സംഭാവന നൽകിയവർക്ക് ‘നന്ദി സന്ദേശം’ അയയ്ക്കാൻ അനുമതി തേടിയ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാൻ അനുവദിക്കണമെന്ന സർക്കാർ അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. സംഭാവന നൽകിയവർക്ക് ഇതിനകം രസീത് നൽകിയിട്ടുണ്ടെന്നും, പൊതുവായി നന്ദി അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി സർക്കാരിന്റെ നീക്കത്തെ ഹർജിക്കാർ ശക്തമായി എതിർത്തു. എന്നാൽ, […]

Keralam

‘റംസാന്‍ നിലാവ്’ കിറ്റുമായി സപ്ലൈകോ

റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന് ഈ കിറ്റ് 786 രൂപയ്ക്ക് ലഭിക്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ […]

India

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക്? നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിച്ചേക്കും. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രി ആയേക്കും. നിതീഷ്‌കുമാറിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നീക്കം നിതീഷ് കുമാറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനായുള്ള നാമനിര്‍ദേശ പത്രിക വരെ തയാറായിക്കഴിഞ്ഞുവെന്നും ഇനി മുഖ്യമന്ത്രിയുടെ […]

Keralam

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക. മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷാ ബില്‍ […]

Keralam

‘പാര്‍ട്ടി അവഹേളിക്കുന്നുവെന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള ഒരു നേതാവല്ല ജി സുധാകരന്‍’; ഇപി ജയരാജന്‍

പാര്‍ട്ടി അവഹേളിക്കുന്നുവെന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള ഒരു നേതാവല്ല ജി സുധാകരനെന്ന് ഇപി ജയരാജന്‍. നല്ല പക്വതയും കുറേ അനുഭവങ്ങളുമൊക്കെയുള്ള നേതാവാണ് ജി സുധാകരനെന്നും അദ്ദേഹം അങ്ങനെ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഒന്നിച്ചുവന്നവരാണ് ഞങ്ങളൊക്കെ. ഞാന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ അദ്ദേഹം കമ്മറ്റി […]

World

ഇറാന്റെ യാക് – 130 ഫൈറ്റർ ജെറ്റ് വെടിവച്ചിട്ടു; ഇസ്രയേൽ എഫ് – 35 യുദ്ധവിമാനം ഉപയോ​ഗിച്ച് ആക്രമിച്ചെന്ന് ഐഡിഎഫ്

യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂക്ഷമായ യുദ്ധം നടക്കുന്നതിനിടെ, ഇസ്രായേൽ വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനം റഷ്യൻ നിർമ്മിത ഇറാനിയൻ യാക്ക്-130 ജെറ്റ് ടെഹ്‌റാനിൽ വെടിവച്ചു വീഴ്ത്തിയതായി ഇസ്രായേൽ പ്രതിരോധ സേന ബുധനാഴ്ച അറിയിച്ചു. ”ഇറാന്റെ യാക് – 130 ഫൈറ്റർ […]

Keralam

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. സമൻസ് പ്രകാരം മാർച്ച് നാലാം തീയതി […]

Keralam

‘സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല, മദ്യ വില്പന ക്രമാതീതമായി കുറഞ്ഞുവരുന്നുവെന്നാണ് കണക്ക്’; എം.ബി രാജേഷ്

സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ഉപഭോഗം കൂടേണ്ടതാണ്. മദ്യ വില്പന ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റു ലഹരി വസ്തുക്കളുടെ ഇടപെടലും ഗൗരവം ഉള്ളതാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം നോക്കിയാണ് മദ്യ നയം നിശ്ചയിച്ചത് ചില ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. അനുവദിക്കാവുന്നത് […]