പാലായിൽ രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ നിയമംലംഘിച്ച് ബൈക്ക് ഓടിച്ച സംഭവം; 3 പേർ പിടിയിൽ

കോട്ടയം പാലായിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണ സമയത്ത് നിയമംലംഘിച്ച് ബൈക്കിൽ പാഞ്ഞ മൂന്ന് യുവാക്കളെ പിടികൂടി പോലീസ്. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് ഗതാഗത നിയന്ത്രണം ലംഘിച്ചതിന് പോലീസിന്റെ പിടിയിലായത്.

പാല സെൻതോമസ് കോളജിനു മുന്നിലായിരുന്നു സംഭവം. രാഷ്ട്രപതി എത്തുന്നതിന് തൊട്ട് മുൻപ് ഒരു ബൈക്കിൽ മൂന്നുപേർ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്യുകയായിരുന്നു. പോലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇവർ നിർത്താതെ പോയി. ബൈക്കിന് പിൻ സീറ്റിൽ ഇരുന്ന മറ്റ് രണ്ടുപേർ ഹെൽമറ്റും ധരിച്ചിരുന്നില്ല. പോലീസ് ഇവരെ തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നിർത്താതെ പോയ ബൈക്ക് പിന്നീട് പോലീസ് കസ്റ്റഡിൽ എടുക്കുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*