രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്,കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്.
കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച മൃഗശാല ആയി മാറുന്ന വിധത്തിലാണ് 336 ഏക്കറില്‍ വിവിധഘട്ടങ്ങളിലായി തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മിച്ചത്. പാര്‍ക്കിന്റെ അനുബന്ധമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പെറ്റിങ് സൂ, പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹോളോഗ്രാം സൂ എന്നിവയുടെ നിര്‍മാണവും ഇതിനകം തുടങ്ങിയിട്ടുണ്ട്. പാര്‍ക്ക് ചുറ്റിക്കാണാന്‍ കെഎസ്ആര്‍ടിസിയുടെ ചെറിയ ബസുകളും നഗരത്തില്‍നിന്ന് പാര്‍ക്കിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസും ഉണ്ടാകും.



Be the first to comment