രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് വളര്‍ച്ചാ മുരടിപ്പും 15 ശതമാനത്തിന് ഭാരക്കുറവും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂര്‍ ആണ് ഈ കണക്കുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

രാജ്യത്തെ അംഗന്‍വാടികളിലെ 6.44 കോടിയിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 2021 ല്‍ 11 മുന്‍ഗണനാ സംസ്ഥാനങ്ങളില്‍ (ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്) ലോകബാങ്ക് നടത്തിയ 2021 ലെ സര്‍വേയും താക്കൂര്‍ പങ്കുവെച്ചു. പ്രശ്‌നപരിഹാരത്തിനായി പോഷണ്‍ അഭിയാന്‍ വഴി നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് 80 ശതമാനത്തിലധികം സ്ത്രീകളിലേയ്ക്ക് എത്തിച്ചെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കിടയിലെ വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് എന്നിവ മനസിലാക്കുന്നതിനായി 2021ല്‍ ഏര്‍പ്പെടുത്തിയ പോഷണ്‍ ട്രാക്കര്‍ എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൃത്യമായ ബോധവല്‍ക്കണത്തിന്റെ ബാഗമായി 81 ശതമാനം സ്ത്രീകളും ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി മുലയൂട്ടല്‍ നടത്തുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*