
ന്യൂഡല്‍ഹി: ബജറ്റ് റീച്ചാര്‍ജ് പ്ലാനുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഒന്നരമാസം കാലാവധിയുള്ള 250 രൂപയില്‍ താഴെയുള്ള പ്ലാനാണിത്. 45 ദിവസം കാലാവധിയുള്ള ഈ പ്രീപെയ്ഡ് പ്ലാനിന് 249 രൂപയാണ് താരിഫ് ആയി വരിക.
എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. പ്രതിദിനം 100 എസ്എംഎസ് സൗജന്യമാണ്. ഈ പ്ലാന്‍ അനുസരിച്ച് പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് ലഭിക്കുക.
പ്രതിദിന ഉപഭോഗം രണ്ടു ജിബി എന്ന പരിധി കടന്നാലും 40 കെബിപിഎസ് എന്ന കുറഞ്ഞ വേഗതയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. നൂറ് ദിവസം കാലാവധിയുള്ള 700 രൂപയില്‍ താഴെ താരിഫ് വരുന്ന മൂന്ന് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളും ബിഎസ്എന്‍എല്ലിനുണ്ട്. 699,666,397 എന്നിങ്ങനെ താരിഫ് വരുന്നതാണ് ഈ മൂന്ന് റീച്ചാര്‍ജ് പ്ലാനുകള്‍.
Be the first to comment