ഏറ്റവും ചെലവു കുഞ്ഞ പ്രോട്ടീന്‍ ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ മാത്രമല്ല, വിറ്റാമിൻ ബി 12, കോളിൻ തുടങ്ങിയ നിരവധി പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പലരും കൊളസ്‌ട്രോള്‍ പേടിച്ച് മുട്ടയെ അകറ്റിനിര്‍ത്താറുണ്ട്. അഥവാ മുട്ട കഴിച്ചാലും മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രമാണ് കഴിക്കുക.
ഒരു ശരാശരി വലിപ്പമുള്ള മുട്ടയിൽ 207 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോളാണ് അടങ്ങിയിരിക്കുന്നത്. ഇത് നേരത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിച്ച ദൈനംദിന പരിധിയുടെ മൂന്നിൽ രണ്ട് ഭാഗം വരും. എന്നാൽ ഡയറ്ററി കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും ഒന്നല്ല, രണ്ടാണ്.
ഡയറ്ററി കൊളസ്ട്രോൾ ഒരുകാലത്ത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് കരുതിയിരുന്നു. എന്നാൽ 2019 ലെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സയൻസ് അഡ്വൈസറി റിപ്പോർട്ട്, ഡയറ്ററി കൊളസ്ട്രോളും ഹൃദയ സംബന്ധമായ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തെ ഗവേഷണം പിന്തുണയ്ക്കുന്നില്ലെന്ന് കണ്ടെത്തി.
മുട്ട എങ്ങനെ കഴിക്കാം
- മുട്ട പച്ചക്കറികൾക്കൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും പോഷകങ്ങളുടെ മെച്ചപ്പെട്ട ആഗിരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
- വേവിച്ച ബീൻസ്, മുഴുധാന്യ ബ്രെഡ് എന്നിവയ്ക്കൊപ്പം മുട്ട പുഴുങ്ങിയത് നല്ല ഹെൽത്തി കോംബിനേഷൻ ആണ്.
- പ്ലെയിൻ ഗ്രീക്ക് യോഗർട്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സാലഡിൽ പുഴുങ്ങിയ മുട്ട കൂടി ചേർത്ത് കഴിക്കാം.
- ചീര, വെളുത്തുള്ളി, ബെൽപെപ്പർ തുടങ്ങിയവ ചേർത്ത് മുട്ട ഓംലെറ്റ് ആക്കി കഴിക്കാം.
മുട്ട കഴിക്കുന്ന സമയം
മുട്ട കഴിക്കാനും സമയമുണ്ട്. പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ മുട്ട ഉൾപ്പെടുത്തുന്നത് ശരീരത്തിന് കൊഴുപ്പും പ്രോട്ടീനും കൂടുതൽ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യാൻ സഹായിക്കുന്നു. രാത്രി വൈകി മുട്ട കഴിക്കുന്നത് ഒരുപക്ഷെ അസിഡിറ്റി, വയറു വീർക്കൽ എന്നിവ അനുഭവപ്പെടാൻ കാരണമാകും.
ദിവസവും മുട്ട കഴിക്കാം
- തലച്ചോറിന്റെ ആരോഗ്യം: മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും കോശങ്ങൾക്കും ഓർമശക്തിക്കും അത്യാവശ്യമാണ്. കൂടാതെ നാഡീവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ബി വിറ്റാമിനുകളും മുട്ടിയിലുണ്ട്.
- കണ്ണിന്റെ ആരോഗ്യം: മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിങ്ങനെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ശരീരഭാരം നിയന്ത്രിക്കൽ: മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ സംതൃപ്തി വർധിപ്പിക്കുകയും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു
- പ്രതിരോധശേഷി: മുട്ടയിലുള്ള വിറ്റാമിൻ എ, ബി 12, സെലിനിയം എന്നിവ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.



Be the first to comment