ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായികമേള വിജയകരമാക്കി നടത്തിയതിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പാവപ്പെട്ട കുട്ടികൾക്ക് വീട് നൽകാനുള്ള സർക്കാർ ശ്രമം അഭിനന്ദനാർഹമാണ്. ഈ സംസ്ഥാനത്തിന്റെ ഗവർണർ ആയിരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് കായിക മേളയെന്നും അദ്ദേഹം പറഞ്ഞു.
67 -ാ മത് സംസ്ഥാന സ്കൂൾ കായിക മേള കൊടിയിറങ്ങുമ്പോൾ ഓവറോൾ ചാമ്പ്യനുള്ള പ്രഥമ ചീഫ് മിനിസ്റ്റഴ്സ് ട്രോഫി തിരുവനന്തപുരം ജില്ല ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു. 247 പോയിന്റ് നേടി അത്ലറ്റിക്‌സിൽ മലപ്പുറം കീരിടം ചൂടി.
2031 ൽ ഒരു വിദ്യാർഥി ഒരു കായിക ഇനം പഠിക്കണമെന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ജയത്തിനും പരാജയത്തിനും അപ്പുറം ഒളിമ്പിക്സ് സ്വപ്നം കാണാനുള്ള വാഴിയാണ് കായിക മേള എന്ന് സമാപന ചടങ്ങിൽ മുഖ്യഥിതിയായ ഓളിംപ്യൻ പി ആർ ശ്രീജേഷ് പറഞ്ഞു. മന്ത്രിമാരായ മുഹമ്മദ് റിയാസ്,വീണ ജോർജ്,ജി ആർ അനിൽ എന്നിവർ സമാപന സമ്മേളനത്തിന്റെ ഭാഗമായി.68 -ാ മത് സംസ്ഥാന കായിക മേളയ്ക്ക് കണ്ണൂർ ജില്ലാ ആതിഥേയത്വം വഹിക്കും.



Be the first to comment