സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം 91.06 ശതമാനം, മലപ്പുറം താനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 93.15 ശതമാനം, കണ്ണൂര്‍ ചാല ജനകീയ ആരോഗ്യകേന്ദ്രം 93.91 ശതമാനം, തിരുവനന്തപുരം കാച്ചാണി ജനകീയ ആരോഗ്യകേന്ദ്രം 93.08 ശതമാനം, തിരുവനന്തപുരം കരകുളം ജനകീയ ആരോഗ്യകേന്ദ്രം 91.73 ശതമാനം, തിരുവനന്തപുരം കരകുളം മെയിന്‍ സെന്റര്‍ ജനകീയ ആരോഗ്യകേന്ദ്രം 91.85 ശതമാനം, ആലപ്പുഴ പാണാവള്ളി ജനകീയ ആരോഗ്യകേന്ദ്രം 93.04 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്.



Be the first to comment