സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്ത് ആണ് മിസൈല്‍ പതിച്ചത്.
സൗദിയിലെ അല്‍-ഖര്‍ജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഇന്ന് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇറാന് ക്ഷമ ചോദിച്ചിട്ടും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം തുടരുകയാണ്. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ബര്‍ഷയിലുണ്ടായ ആക്രമണത്തില്‍ പാകിസ്താന് സ്വദേശിയാണ് കൊല്ലപ്പെട്ടത്. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണ ശ്രമം സൗദി പ്രതിരോധ സേന തകര്‍ത്തിരുന്നു. ബഹ്റൈനിലെ മനാമയില്‍ ഒരു കെട്ടിടത്തിന് കേടുപാടുണ്ടായി.



Be the first to comment