ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. ഗണേഷ് കുമാർ അതിപീഡക നായകൻ. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്ന് എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശക്തമായ നടപടി എടുക്കണം. മുഖ്യമന്ത്രിയുടെ മകളെയടക്കം വിളിച്ചുപറഞ്ഞുവെന്നാണ് ഗണേഷ് കുമാറിൻ്റെ ഭാര്യ പറഞ്ഞത്. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും മറുപടി പറയണം.വിഷയത്തില്‍ സിപിഐഎമ്മിലെ വനിത നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പീഡക മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഡൽഹിയില്‍ പറഞ്ഞു.
അവൾക്കൊപ്പം എന്ന് വെറുതെ എഴുതിവച്ചാൽ പോര. മന്ത്രി പത്നിക്ക് ഇതാണ് അവസ്ഥ. താണു കേണു പറഞ്ഞിട്ടും ഇതാണ് അവസ്ഥ. പൊലീസ് ഒരു സഹായവും നൽകിയില്ല. പിണറായി കാലം എന്നാൽ കണ്ണീർക്കാലം. സിപിഐഎമ്മിന്റെ വനിതാ സംഘടന പ്രതികരിക്കണം. ശ്രീമതി ടീച്ചറും കെ കെ ശൈലജയും പ്രതിഷേധത്തിൽ ഒപ്പം ചേരണം.വിഷയത്തില്‍ മഹിളാ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും ജെബി മേത്തർ കൂട്ടിച്ചേര്‍ത്തു.



Be the first to comment