കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. എന്തുകൊണ്ടാണ് പൊലീസ് നടപടി എടുക്കാത്തത്. മൂന്ന് ദിവസം മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ഉറങ്ങുകയായിരുന്നോ. മൂന്ന് ദിവസം പരാതിയിൽ അടയിരുന്നില്ലേ. ഇതാണൊ സ്ത്രീ സുരക്ഷ.
മന്ത്രിയുടെ സ്വന്തം ഭാര്യ വെളിപ്പെടുത്തിയത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങൾ ഉണ്ട്. മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയെന്ന് വ്യക്തമായില്ലേ. 112 ൽ വിളിച്ച് ആർക്കും പരാതി പറയാം. അതിൽ നടപടി എടുക്കണം. എന്ത് വ്യക്തിപരമായ വിഷയമാണ്. രാജി എഴുതി വാങ്ങുകയാണ് വേണ്ടത്. ഭാര്യയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക. അവർക്കെന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല, രക്ഷപെടുത്താൻ പോലും ശ്രമിച്ചില്ല പിന്നെ ഏത് സ്ത്രീയ്ക്കാണ് പൊലീസിൽ നിന്ന് സുരക്ഷ ലഭിക്കുകയെന്ന് വി ഡി സതീശൻ വിമർശിച്ചു.
കപ്പ് പിടിച്ചു സ്ത്രീ സുരക്ഷ പറഞ്ഞ മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഓർമ്മ വരുന്നത്.അതൊക്കെ വെറും പി ആർ ആയിരുന്നു. എന്നും മൗനം പാലിക്കുന്ന മുഖ്യമന്ത്രി വിഷയത്തിൽ മറുപടി പറയണം. ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി?. ഇതൊക്കെ കണ്ടിട്ട് നാണക്കേടാകുകയാണ്. ഇത്തരം വിഷയം വന്നപ്പോൾ യുഡിഎഫ് എടുത്ത നിലപാടുണ്ട്.
അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുന്നു പറയുന്നു എന്നറിയാൻ കാത്തിരിക്കുകയാണ്. ഇതാണ് കോൺഗ്രസും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം. ഒരാൾക്ക് 5000 പ്രണയം ഉണ്ടാകുന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്. മന്ത്രിയുടെ നിർദേശപ്രകാരം പേർസണൽ സ്റ്റാഫാണ് അവരെ ആക്രമിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.



Be the first to comment