പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. മാർച്ച് 11-ന് ആണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഈ ദിവസം രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു. നഗരത്തിൽ ഒരുക്കിയിരിക്കുന്ന ഗതാഗതക്രമീകരണം പരിശോധിക്കാം.
റൂട്ട് – I ഗതാഗത നിയന്ത്രണം
വിവിഐപി റൂട്ട്: നേവൽ ബേസ് – തേവര – അറ്റ്ലാന്റിസ് – രവിപുരം – പള്ളിമുക്ക് – ജോസ് ജംഗ്ഷൻ – ബി.ടി.എച്ച് റോഡ് – പാർക്ക് അവന്യൂ റോഡ് – ഷണ്മുഖം റോഡ് – മറൈൻ ഡ്രൈവ്.
തടസ്സപ്പെടുന്ന സമയം: പകൽ 12:00 മുതൽ 12:30 വരെ.
ഡൈവേഴ്ഷൻ സമയം: രാവിലെ 11:00 മുതൽ.
ബസുകളുടെ വഴിതിരിച്ചുവിടൽ
- ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്: ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ – NH 66 – വൈറ്റില – ഇടപ്പള്ളി വഴി പോകണം.
- ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്: ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ – ബി.ഒ.ടി ഈസ്റ്റ് – തോപ്പുംപടി വഴി പോകണം.
ചെറുവാഹനങ്ങളുടെ (LMV) വഴിതിരിച്ചുവിടൽ
- ഫോർട്ട് കൊച്ചിയിൽ നിന്ന്: ബി.ഒ.ടി ഈസ്റ്റ് – തേവര ഫെറി – മട്ടമ്മൽ – പനമ്പിള്ളി നഗർ സൗത്ത് – മനോരമ – കടവന്ത്ര – വൈറ്റില വഴി.
- ബോൾഗാട്ടിയിൽ നിന്ന്: ചാത്യാത്ത് ജംഗ്ഷൻ – പച്ചാളം – പച്ചാളം ഓവർബ്രിഡ്ജ് – പൊറ്റക്കുഴി – മാമംഗലം – ഇടപ്പള്ളി വഴി.
- ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഹൈക്കോടതി ജംഗ്ഷൻ – മാധവ ഫാർമസി – ഡി.സി.സി ജംഗ്ഷൻ – ഇയ്യട്ടിൽ ജംഗ്ഷൻ – ചിറ്റൂർ റോഡ് – വളഞ്ഞമ്പലം – മനോരമ യു-ടേൺ – പനമ്പിള്ളി നഗർ വഴി.
റൂട്ട് – II ഗതാഗത നിയന്ത്രണം
വിവിഐപി റൂട്ട്: മറൈൻ ഡ്രൈവ് – ഹൈക്കോടതി – ബാനർജി റോഡ് – മാധവ ഫാർമസി – കച്ചേരിപ്പടി നോർത്ത് ഓവർബ്രിഡ്ജ് – ജഡ്ജസ് അവന്യൂ – കലൂർ – സ്റ്റേഡിയം.
തടസ്സപ്പെടുന്ന സമയം: പകൽ 12:50 മുതൽ 13:20 വരെ.
പ്രധാന മാറ്റങ്ങൾ
- ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക്: ഇടപ്പള്ളി – മാമംഗലം – പൊറ്റക്കുഴി – പച്ചാളം ഓവർബ്രിഡ്ജ് -ചാത്യാത്ത് വഴി ഹൈക്കോടതിയിൽ എത്തണം.
- ആലുവ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി – വൈറ്റില – കടവന്ത്ര – പനമ്പിള്ളി നഗർ – തേവര ഫെറി – ബി.ഒ.ടി ഈസ്റ്റ് വഴി.
റൂട്ട് – III ഗതാഗത നിയന്ത്രണം
വിവിഐപി റൂട്ട്: കലൂർ – ബാനർജി റോഡ് – മാധവ ഫാർമസി – എം.ജി. റോഡ് – പള്ളിമുക്ക് – രവിപുരം – അറ്റ്ലാന്റിസ് – തേവര – നേവൽ ബേസ്.
തടസ്സപ്പെടുന്ന സമയം: ഉച്ചകഴിഞ്ഞ് 15:05 മുതൽ 15:30 വരെ.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
- വടക്ക്/പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് (തൃശൂർ, വൈപ്പിൻ, പറവൂർ): ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിംഗ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.
- തെക്ക്/കിഴക്ക് ഭാഗങ്ങളിൽ നിന്ന് (തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി):
ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.
പൊതുവായ നിർദ്ദേശങ്ങൾ
- ഭാരവാഹനങ്ങൾ: 10.03.2026 രാത്രി 10:00 മണി മുതൽ വിവിഐപി സന്ദർശനം കഴിയുന്നതുവരെ നഗരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
- അടിയന്തര സേവനങ്ങൾ: ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ വാഹനങ്ങൾക്ക് സാഹചര്യം അനുസരിച്ച് തടസ്സമില്ലാതെ പോകാൻ സൗകര്യം ഒരുക്കുന്നതാണ്.



Be the first to comment