ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ പത്തനാപുരത്ത് കെഎസ്‌യു പ്രതിഷേധം. കെ എസ് ആർ ടി സി ബസിന് മുന്നിൽ ‘കാലൻ കോഴി പത്തനാപുരത്തിന് വേണ്ട’ രാജിവെക്കണം എന്ന് എഴുതിയ ബാനറുമായായിരുന്നു പ്രതിഷേധം .
ഗണേഷ് കുമാറിന്റെ ആനവണ്ടി കോഴി വണ്ടിയായി അറിയപ്പെടുമെന്ന് കൂകി വിളിച്ചും പ്രതിഷേധം ഉണ്ടായി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളിൽ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങൾ ശക്തമാക്കാനാണ് തീരുമാനം.
സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു DGP ക്ക് കത്ത് നൽകി. കെ ബി ഗണേഷ് കുമാറിന്റെ രാജിയാണ് പ്രതിപക്ഷത്തിന്റെ പൊതുവായ ആവശ്യം. പോലീസ് നടപടിയിൽ വീഴ്ച്ച ഉണ്ടായെന്ന ആരോപണത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വിമർശനം ഉയർത്തുന്നുണ്ട്.
ആരോപണങ്ങളിൽ സിപിഐഎം ഇടപെടൽ ഉണ്ടാകുമെന്നാണ് വിവരം.സംഭവത്തിൽ ഗണേഷിനോട് എൽഡിഎഫ് നേതൃത്വം സംസാരിക്കും, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സംസാരിച്ചേക്കുമെന്ന വിവരവുമുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങളിൽ തനിക്കിതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ രംഗത്ത് എത്തിയത്. ഉയരുന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നും തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ തനിക്ക് ഒന്നല്ല, ഒരായിരം പ്രണയങ്ങൾ ഉണ്ടെന്നും പറയുകയുണ്ടായി.
തൊട്ടുപിന്നാലെയാണ് ഭാര്യ ബിന്ദു മേനോൻ മാധ്യമങ്ങളോട് പ്രതികരണം നടത്തി രംഗത്തെത്തിയത്. എന്നാൽ വിഷയത്തിൽ പരസ്യമായി മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗണേഷിന്റെ ഭാര്യ ബിന്ദു മേനോന്റെ കുടുംബം അറിയിച്ചു. നിയമനടപടി ആലോചിച്ച ശേഷം സ്വീകരിക്കുമെന്നും മാനസിക സമർദ്ദത്തിലാണെന്നും കുടുംബം പറഞ്ഞു.



Be the first to comment