‘ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു’; വീണയ്ക്കും ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി

മന്ത്രി കെ ബി ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി. യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ​തനിക്ക് നേരിട്ട ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോടും മുൻ ഡിജിപി ശ്രീലേഖയോടും പറഞ്ഞതായി ബിന്ദു മേനോൻ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയത്.

കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്നും ഗണേഷ്കുമാറിനെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. വീണയും ശ്രീലേഖയും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*