മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ച തുടര്‍ന്ന് ഓഹരി വിപണി. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു.
ഇന്ന് രാവിലെ 10:37 ന് സെന്‍സെക്സ് 606.95 പോയിന്റ് അഥവാ 0.78% ഇടിഞ്ഞ് 77,599.03 ലും നിഫ്റ്റി 171.45 പോയിന്റ് അഥവാ 0.71% ഇടിഞ്ഞ് 24,090.15 ലും എത്തി. ഏകദേശം 2,373 ഓഹരികള്‍ നേട്ടമുണ്ടാക്കി, 1,123 ഓഹരികള്‍ നഷ്ടത്തിലായി, 159 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
പശ്ചിമേഷ്യന്‍ യുദ്ധം ഉടന്‍ അവസാനിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് വില കുറഞ്ഞത് കഴിഞ്ഞ ദിവസം വിപണിയില്‍ പ്രതിഫലിച്ചിരുന്നു. യുദ്ധം ഉടനെ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായി.
കനത്ത തകര്‍ച്ചയില്‍നിന്ന് തിരുച്ചു കയറിയിരുന്നു. രാവിലെ വ്യാപാരത്തിനിടെ സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 24,150 നിലവാരത്തിന് മുകളിലെത്തിയിരുന്നു.



Be the first to comment