യു കെ: യു കെയിലെ പോട്സ്മൗത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ച നിലയില്‍. മിഥുൻ ചന്ദ്രൻ എന്ന യുവാവിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തുവര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യു കെയിലെത്തിയ മിഥുന്‍ അക്കാലത്തെ കടുത്ത കുടിയേറ്റ നടപടികള്‍ മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി വിവാഹിതനായ മിഥുന്‍ നഴ്‌സായ ഭാര്യ അഞ്ചു വര്‍ഗീസിന് പോര്‍ടസ്മൗത് ക്വീന്‍ അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ ജോലി ലഭിച്ചതോടെയാണ് രണ്ടര വര്‍ഷം മുന്‍പ് വീണ്ടും യുകെയില്‍ എത്തുന്നത്.
രണ്ടു മാസം മുന്‍പ് വീട്ടില്‍ അസ്വസ്ഥതനായ മിഥുന്‍, പിന്നീട് പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് പോര്‍്ടസ്മൗത്തിനു അടുത്തുള്ള സൗഫി എന്ന സ്ഥലത്തു ഏകനായി താമസിക്കുക ആയിരുന്നു. മിഥുന്റെ ഫോണ്‍ പരിശോധിക്കാന്‍ പോലീസ് തയാറായാല്‍ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളും കണ്ടെത്തനാകും എന്നാണ് പ്രിയപ്പെട്ടവര്‍ കരുതുന്നത്. അടുത്തിടെ അയര്‍ലണ്ടില്‍ മരിച്ച സഞ്ജു നേരിട്ടതിനു സമാനമായ അനുഭവങ്ങളാണ് മിഥുനും നേരിട്ടതെന്നു സൂചനകള്‍ വ്യക്തമാക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടയില്‍ വിസ പുതുക്കേണ്ട സാഹചര്യം എത്തുമ്പോള്‍ തനിക്ക് അതിനു സാധിച്ചേക്കില്ല എന്ന ആശങ്കയും മിഥുനെ അലട്ടിയിരുന്നതായി പറയപ്പെടുന്നു.
മാതാപിതാക്കള്‍ മരിച്ചു പോയ മിഥുന്റെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ യുകെയില്‍ ഉള്ളതിനാല്‍ അവര്‍ പോര്‍ട്‌സമൗത്തില്‍ എത്തിയ ശേഷമാകും സംസ്‌കാരം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകുക. നിലവിലെ സാഹചര്യത്തില്‍ യുകെയില്‍ തന്നെ സംസാരിക്കപ്പെടാനുള്ള സാധ്യത.



Be the first to comment