ദേശീയ പാതാവികസനം: ‘കേരളം വഹിക്കുന്നത് 25%’, പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍ നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ദേശീയപാതാവികസനത്തില്‍ കേരളത്തിന്റെ സഹകരണത്തെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പഴയ പ്രസംഗം വൈറലാകുന്നു. ദേശീയപാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കല്‍ വലിയ പ്രശ്‌നമായിരുന്നു. കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഇക്കാര്യത്തിലുണ്ടായിരുന്ന സഹകരണത്തില്‍ ശരിക്കും സന്തോഷിക്കുന്നുവെന്നുംനിതിന്‍ ഗഡ്കരി പറഞ്ഞു. 2024ലാണ് ദേശീയ പാതാവികസനത്തില്‍ കേരളം നന്നായി സഹകരിക്കുന്നുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞത്.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. കിലോമീറ്ററിന് 50 കോടി രൂപ ചെലവ് വരുന്നുണ്ട്. ചെലവിന്റെ 25 ശതമാനം വഹിക്കുന്നത് കേരള സര്‍ക്കാരാണ്. കേരളസര്‍ക്കാരിന്റെ സഹകരണത്തോടെ നല്ല റോഡുകള്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദേശീയപാതാ ഉദ്ഘാടനമടക്കമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പഴയ പ്രസംഗം വീണ്ടും വൈറലാകുന്നത്. മുഹമ്മദ് റിയാസിനെ ഒഴിവാക്കുകയും അതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക ചടങ്ങിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ സമാന്തര ഉദ്ഘാടനം നടത്തുകയും ചെയ്തു. വകുപ്പ് മന്ത്രിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനവും സംസ്ഥാനത്തോടുള്ള അപമാനവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല.

 

Be the first to comment

Leave a Reply

Your email address will not be published.


*