എൽപിജി സിലിണ്ടർ ക്ഷാമം :ഡൽഹി ഹൈക്കോടതി അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടർ വിതരണം വൻ പ്രതിസന്ധിയിൽ. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി.

പാചക വാതകം ലഭ്യമല്ലാത്തതിനാൽ ഫുൾ മീൽസ് തയ്യാറാക്കാൻ കഴിയുന്നില്ലെന്ന് കാന്റീൻ മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു. ലഘുഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ എന്നും മാനേജ്മെൻറ് . പ്രവർത്തനം എപ്പോൾ പുനസ്ഥാപിക്കാൻ ആകുമെന്ന് പറയാൻ ആകില്ലെന്നും നോട്ടീസിൽ ഉണ്ട്.

അതേസമയം, സിലിണ്ടർ വിതരണത്തിൽ കുറവ് വന്നതോടെ കാറ്ററിങ് സർവീസുകളും പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തിലടക്കം ഹോട്ടലുകൾ അടയ്ക്കേണ്ട സ്ഥിതിയിലാണുള്ളത്. പലയിടത്തും ഹോട്ടലുകളിലെ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് വിമർശിച്ചു.

ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും ഇന്ധനക്ഷാമം കൃഷിയെയും വളം ലഭ്യതയെയും ബാധിച്ചു കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രം.

Be the first to comment

Leave a Reply

Your email address will not be published.


*