കെ സുധാകരൻ കണ്ണൂരിലെ ‘STRONG LEADER’ ; സ്ഥാനാർഥിയാക്കുന്നത് ആലോചിക്കേണ്ട കാര്യം, സണ്ണി ജോസഫ്

കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾക്കിടയിൽ നേത്യത്വത്തോട് കെ സുധാകരൻ ഇടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. സുധാകരൻ കണ്ണൂരിലെ കരുത്തുറ്റ നേതാവെന്നും എം പിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കെ സുധാകരനെ സ്ഥാനാർഥിയാക്കുന്നത് ആലോചിക്കേണ്ട കാര്യമാണ് പാർട്ടി തീരുമാനം അറിയിച്ചാൽ അതുമായി മുമ്പോട്ട് പോകുമെന്നാണ് പറഞ്ഞത്. നിലവിൽ ഇക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ലെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു.

അതേസമയം, കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരണം നടത്താതെയാണ് രമേശ് ചെന്നിത്തല പോയത്. സ്ഥാനാർഥിനിർണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി ആണ് കെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. അനുമയ നീക്കവുമായി കെപിസിസി അധ്യക്ഷൻ സുധാകരനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ സംസ്ഥാന നേതൃത്വം ഉറച്ചു നിന്നതിന് പിന്നാലെയാണ് കെ. സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങിയത്.

കണ്ണൂർ തൻറെ ഹൃദയ രക്തം എന്നും കണ്ണൂരിലെ കോൺഗ്രസിന്റെ തൻ്റെ മേൽവിലാസവുമാണ് എന്ന് കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. നാട്ടിലെത്തിയതിന് പിന്നാലെ സുധാകരന്റെ വീട്ടിൽ അനുയായികൾ എത്തി.

എം പി സ്ഥാനമൊഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കണമെന്ന സുധാകരന്റെ ആവശ്യം അംഗീകരിച്ചാൽ മത്സര സന്നദ്ധത അറിയിച്ച മറ്റ് എംപിമാരെയും നേതൃത്വത്തിന് പരിഗണിക്കേണ്ടിവരും. സുധാകരന്റെ നീക്കം പാർട്ടിയെ കടുത്ത പ്രതിസന്ധിയിൽ ആക്കുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*