കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അണികള്‍. സുധാകരനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ല എന്നതുള്‍പ്പെടെ കടുത്ത പ്രഖ്യാപനങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്. കണ്ണൂരിലെ സുധാകരന്റെ വീട്ടില്‍ നിരവധി പ്രവര്‍ത്തകരും റിജില്‍ മാക്കുറ്റി, പി മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെ നേതാക്കളും പിന്തുണയുമായെത്തി
കെ. സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ ഇത്തവണ വോട്ട് ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ തന്നെക്കൊണ്ട് പറ്റുന്ന വോട്ടുകള്‍ മുടക്കുമെന്നും ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു. ‘സുധാകരന്‍ ചെയ്ത പോലെ ഉപകാരം കണ്ണൂരിന് മറ്റാരും ചെയ്തിട്ടില്ല. നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പുതന്നിട്ടാണ് കഴിഞ്ഞ പ്രാവശ്യം എംപിയായി മത്സരിച്ചത്. സുധാകരന്‍ കേരളത്തില്‍ വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനുള്ള വോട്ടുകള്‍ മുടക്കും’ -ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.
കെ. സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ എല്ലാമാണെന്ന് റിജില്‍ മാക്കുറ്റി പ്രതികരിച്ചു. സീറ്റ് കൊടുക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല. കെ. സുധാകരന്റെ ആഗ്രഹം നടക്കണമെന്നാണ് കണ്ണൂരിലെ പ്രവര്‍ത്തകരുടെ ആഗ്രഹം. എംപിമാര്‍ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സുധാകരന്റെ കൂടെയുണ്ടാകുമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു



Be the first to comment