ജിഎസ്ടി വകുപ്പില്‍ പ്രമോഷന് അനിശ്ചിതമായി നീളുന്നു. 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികയാണ് ഒഴിഞ്ഞ് കിടക്കുന്നത്. പ്രമോഷന് നല്കിയാല് മാത്രമേ പിഎസ് സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുകയുള്ളൂ. കോടതി ഇടപെട്ടിട്ടും നിയമനം നടത്തുനില്ലെന്ന് റാങ്ക് ഹോള്‍ഡേഴ്സ് പറഞ്ഞു.
സീനിയോറിറ്റി തര്‍ക്കം ജി.എസ്.ടി. വകുപ്പില്‍ ജോലികിട്ടാനുള്ളവരെയും കുരുക്കിലാക്കുന്നു. സീനിയോറിറ്റി തര്‍ക്കം കോടതി കയറിയതോടെയാണ് പ്രമോഷനും നിയമനവും മുടങ്ങിയത്. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനമാണ് വഴിമുട്ടിയത്.
സീനിയോറിറ്റി ലിസ്റ്റിലുള്ള തര്‍ക്കംകാരണം നിലവില്‍ എസ്.ടി.ഒ.മാരായവരുടെ സ്ഥാനക്കയറ്റവും അനന്തമായി നീളുകയാണ്. പ്രമോഷന് നടക്കാതെ റാങ്ക് ലിസ്റ്റില്‍നിന്നുള്ള
ജി.എസ്.ടി. വകുപ്പില്‍ എസ്.ടി.ഒ. തസ്തികയിലേക്ക് 80 ശതമാനംപേരെ പ്രമോഷന് വഴിയും 20 ശതമാനംപേരെ പി.എസ്.സി. വഴിയുമാണ് നിയമിക്കുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തപ്പോള്‍, അസിസ്റ്റന്റ് ടാക്സ് ഓഫീസര്‍മാരെ പ്രമോഷന് നല്കി എസ്.ടി.ഒ. ഒഴിവ് നികത്താറുണ്ട്.2013-2017 കാലയളവില്‍ ഇത്തരത്തില്‍ ഒഴിവുനികത്തിയിരുന്നു.നിലവില്‍ സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്നത് 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികയാണ് മെയില്‍ കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ഇത് 57 ആയി ഉയരും. സീനിയോറിറ്റി തര്‍ക്കമാണ് പ്രമോഷന് നീളാന്‍ കാരണം തര്‍ക്കം പരിഹരിച്ച് ,നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും പ്രമോഷന് അനന്തമായി നീളുകയാണ്.



Be the first to comment