‘യുഡിഎഫിന് ശുഭ പ്രതീക്ഷ, 100 സീറ്റ് നേടും; വട്ടിയൂർക്കാവിൽ യുഡിഎഫ്-എൽഡിഎഫ് മത്സരം’; കെ മുരളീധരൻ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് കെ മുരളീധരൻ. യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്നും 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രചാരണത്തിന് കെ മുരളീധരൻ അനൗദ്യോഗിക തുടക്കം കുറിച്ചു. തൃശ്ശൂരിലെ മുരളി മന്ദിരത്തിലെത്തി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ശേഷം വട്ടിയൂർക്കാവിലേക്ക് പുറപ്പെട്ടു.

താൻ എത്രയോ കാലമായി വട്ടിയൂർക്കാവിൽ ഉണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് അങ്ങോട്ടേക്ക് പോകുന്നത്. വട്ടിയൂർക്കാവിൽ ഇത്തവണ തന്നെ തോൽപ്പിക്കാനാണ് ബിജെപി അജണ്ടയെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ‌ യുഡിഎഫ്-എൽഡിഎഫ് മത്സരത്തിനാണ് സാധ്യതയെന്നും സ്ഥാനാർത്ഥികളെ തിരക്കിട്ട പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ‌ കൂട്ടിച്ചേർത്തു.

കണ്ണൂരിൽ കെ സുധാകരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അഭിപ്രായം പറയുമെന്ന് കെ മുരളീധരൻ പറഞ്ഞു. സുധാകരൻ വിതുമ്പാൻ കാരണം അദ്ദേഹത്തിന് രമേശും ആയുള്ള ബന്ധമാണ്. എംപിമാർ മത്സരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദേഹം പറഞ്ഞു. ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*