തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; 25 പേരുടെ പട്ടിക, പറവൂരില്‍ ഇ ടി ടൈസണ്‍

തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും സിപിഐയാണ്. നാലു മന്ത്രിമാരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 25 പേരാണ് ഇത്തവണയും സിപിഐക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.

കാഞ്ഞങ്ങാട്- ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, നാദാപുരം- പി വസന്തം, തിരൂരങ്ങാടി- അജിത് കൊളാടി, മഞ്ചേരി- മുസ്തഫ വി എം ( എല്‍ഡിഎഫ് സ്വത.), ഏറനാട്- അഡ്വ. ഷഫീര്‍ കിളിശ്ശേരി, പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍, മണ്ണാര്‍ക്കാട്- അന്‍സില്‍ അബൂബക്കര്‍, തൃശൂര്‍- ആലങ്കോട് ലീലാകൃഷ്ണന്‍, ഒല്ലൂര്‍ – കെ രാജന്‍, നാട്ടിക- ഗീതാഗോപി, കയ്പമംഗലം- കെ കെ വത്സരാജ്, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പറവൂരില്‍ നിലവിലെ കയ്പമംഗലം എംഎല്‍എയായിരുന്ന ഇ ടി ടൈസണ്‍ മാസ്റ്ററാണ് സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴ- എന്‍ അരുണ്‍, ചേര്‍ത്തല- പി പ്രസാദ്, ഹരിപ്പാട്- ടിസി ജിസ്‌മോന്‍, വൈക്കം- പി പ്രദീപ്, പീരുമേട്- കെ സലിംകുമാര്‍, അടൂര്‍- പ്രജി കണ്ണന്‍ /( പ്രജി ശശിധരൻ), പുനലൂര്‍- അജയപ്രസാദ്, ചടയമംഗലം- ജെ ചിഞ്ചുറാണി, കരുനാഗപ്പള്ളി- അഡ്വ. എംഎസ് താര, ചാത്തന്നൂര്‍- അഡ്വ. ആര്‍ രാജേന്ദ്രന്‍, നെടുമങ്ങാട്- ജി ആര്‍ അനില്‍, ചിറയിന്‍കീഴ്- മനോജ് ബി ഇടമന എന്നിവരാണ് സിപിഐയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Be the first to comment

Leave a Reply

Your email address will not be published.


*