തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി നടന്ന പൊതുപരിപാടിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ഒരുക്കിയ ആരോഗ്യ സംവിധാനമാണ് കോവിഡ് കാലത്ത് കരുത്തായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംവരണം പാലിച്ചുള്ള നിയമനങ്ങളാണ് കേരളത്തില്‍ നടത്തുന്നത്. രാജ്യത്തെ 60% നിയമനവും നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ ഒട്ടേറെ സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഇടപെടലുകളാണ് കേരളത്തില്‍ നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് ഇക്കാലയളവിലുണ്ടായത്. കൊവിഡ് വന്നപ്പോള്‍ കേരളമൊരുക്കിയ ആരോഗ്യസംവിധാനങ്ങള്‍ കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.



Be the first to comment