ദുബായ് വിമാനത്താവളത്തിന് സമീപം ഇറാന്റെ ഡ്രോണാക്രമണം; സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദിയും

ദുബായ് വിമാനത്താവളത്തിന് സമീപം ഇറാന്റെ ഡ്രോൺ ആക്രമണം. പ്രദേശത്ത് തീപിടിത്തം ഉണ്ടായി. ‌സുരക്ഷ ഉറപ്പാക്കാൻ നടപടി പുരോഗമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഉടൻ സംഘർഷം അവസ്നിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. നയതന്ത്രഇടപെടൽ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തു.

സൗദിക്ക് നേരെ രാത്രിയിലും ആക്രമണ ശ്രമം ഉണ്ടായി. കിഴക്കൻ പ്രവിശ്യക്ക് നേരെ വന്ന 28 ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. കിഴക്കൻ പ്രവിശ്യക്ക് നേരെ വന്ന 37 ഡ്രോണുകൾ കഴിഞ്ഞ രാത്രിയിൽ മാത്രം പ്രതിരോധ സേന തകർത്തു. സൗദി ഇതുവരെ 56 ബാലിസ്റ്റിക് മിസൈലുകൾ തകർത്തു. 17 ക്രൂയിസ് മിസൈലുകളെയും 450 ഡ്രോണുകളെയും സായുധ സേന ആകാശത്തുവെച്ച് നിർവീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് അമേരിക്ക പറയുന്നത്. യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെതാണ് പ്രസ്താവന. ക്രൂഡ് ഓയിൽ വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ ഇടിവ് സംഭവിക്കുമെന്നും അമേരിക്ക പ്രതികരിച്ചു. അതേസമയം വെടിനിർത്തലിന് ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിയുന്നിടത്തോളം കാലം സ്വയം പ്രതിരോധം തുടരാനാണ് തീരുമാനമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അര​ഗ്ചി വ്യക്തമാക്കി. വെടിനിർത്തലിന് ഇറാൻ അഭ്യർത്ഥിച്ചിട്ടില്ലെന്നും അമേരിക്കയുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു. ചർച്ചകളില്ലാതെ തന്നെ ജനതയെ സംരക്ഷിക്കാനുള്ള ശക്തി ഇറാൻ നേതൃത്വത്തിനുണ്ടെന്നും അര​ഗ്ചി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*