ഒന്നല്ല,ആറ് പുരസ്‌കാരങ്ങള്‍! ഓസ്‌കര്‍ അവാര്‍ഡില്‍ തിളങ്ങി ‘വണ്‍ ബാറ്റില്‍ ആഫ്‌റ്റര്‍ അനദര്‍’; അമ്പരപ്പിക്കുന്ന ചിത്രം

ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ കടുത്ത മത്സരമായിരുന്നു. ആവേശഭരിതമായ ആ നിമിഷത്തില്‍ ആര് സുവര്‍ണ ശില്‌പം ഉയര്‍ത്തുമെന്ന് തന്നെയായിരുന്നു ലോകസിനിമാ പ്രേമികള്‍ ഉറ്റുനോക്കിയത്. എന്നാല്‍ 98ാമത് ഓസ്‌കര്‍ വേദിയില്‍ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്‌ത വണ്‍ ബാറ്റില്‍ ആഫ്‌റ്റര്‍ അനദര്‍ ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഒന്നല്ല ആറ് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തെ തേടിയെത്തിയത്. മികച്ച സംവിധാനം, അവലംബിത തിരക്കഥ, എഡിറ്റിംഗ്, സഹനടന്‍, കാസ്റ്റിങ് എന്നീ വിഭാഗങ്ങളിലായാണ് ആറ് പുരസ്‌കാരങ്ങള്‍. ലിയോണാര്‍ഡോ ഡി കാപ്രിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. സംവിധായകന്‍ പോള്‍ തോമസ് ആന്‍ഡേഴ്‌സിന്‍റെ ആദ്യ ഓസ്‌കര്‍ നേട്ടം കൂടിയാണിത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഷോണ്‍ ബക്കറാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്. ‘അനോറ’ എന്ന ചിത്രത്തിനാണ് കഴിഞ്ഞ വര്‍ഷം മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ബക്കര്‍ നേടിയത്. പോള്‍ ആന്‍ഡേഴ്‌സിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തിന് ഒന്നിലധികം നോമിനേഷനുകള്‍ നേടുന്ന ആദ്യ ഓസ്‌കറാണിത്.

മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച സംവിധായകന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പോള്‍ ആന്‍ഡേഴ്‌സിന് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. നേരത്തെ പതിനൊന്ന് ഓസ്‌കര്‍ നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. മുന്‍പ് ബാഫ്‌റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും വണ്‍ ബാറ്റില്‍ ആഫ്‌റ്റര്‍ അനദര്‍ തിളങ്ങിയിരുന്നു.

2025 സെപ്‌റ്റംബറിലാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 1990 ല്‍ തോമസ് പിഞ്ചണ്‍ എഴുതിയ വൈലാന്‍ഡ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപണ പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണിത്.

ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രമൊരുക്കിയത്. ചിത്രത്തിന്‍റെ തിരക്കഥയും സംവിധാവും നിര്‍മാണവും പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോ, ഷോണ്‍ പെന്‍, ബെനിസിയോ ഡെല്‍ ടോറോ, റെജീന ഹാള്‍,ടെയാന ടെയ്‌ലര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ഇടതുപക്ഷ വിപ്ലവകാരികളും അധികാര വര്‍ഗവും തമ്മിലുള്ള തുടര്‍ച്ചയായ പോരാട്ടത്തിന്‍റെയും ഏറ്റുമുട്ടലിന്‍റെയും കഥ പറയുന്ന ചിത്രമാണ് വണ്‍ ബാറ്റില്‍ ആഫ്‌റ്റര്‍ അനദര്‍. മെക്സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റക്കാരെ തടവിലാക്കിയിരിക്കുന്ന ജയിലുകളെ ആക്രമിക്കുന്നതും ആയുധധാരികളായ ആക്‌ടിവിസ്റ്റുകള്‍ അവരുടെ പോരാട്ട വീര്യം എന്നിവ അതിഗംഭീരമായാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അഴിമതിക്കാരനായ ഒരു സൈനിക ഉദ്യോഗസ്ഥൻ പിന്തുടരുന്നതിനാൽ തന്റെ മുൻകാല പോരാട്ട ജീവിതശൈലിയിലേക്ക് തിരികെ പോകാൻ നിർബന്ധിതനാകുന്ന ഒരു മുൻ വിപ്ലവകാരിയെ പിന്തുടരുന്നതാണ് കഥ.

ഗെറ്റോ പാറ്റ് കാല്‍ഹൗണും പെര്‍ഫിഡിയ ബെവര്‍ലി ഹില്‍സും പ്രണയിനികളാണ്. ഫ്രഞ്ച് 75 എന്ന തീവ്ര ഇടതുപക്ഷ സംഘനടയിലെ അംഗങ്ങളാണ് ഇരുവരും. ഒട്ടേറെ തവണ ഇരുവരും തടവിലാക്കപ്പെടുന്നുണ്ട്. പെര്‍ഫിഡിയ കമാന്‍ഡിംഗ് ഓഫിസര്‍ സ്റ്റീവന്‍ ജെ ലോക്ക്ജോ അവളെ ലൈംഗികമായി പീഡിപ്പിക്കുന്നു. അയാള്‍ അവളില്‍ ആസക്തനാകുന്നു. പിന്നീട് അയാള്‍ അവളെ ജയില്‍ മോചിതയാവാന്‍ അനുവദിക്കുകയും അയാള്‍ അവളെ പിന്തുടരുകയും ചെയ്യുന്നു. എന്നാല്‍ നിറവയറുമായി അവള്‍ വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. ഇതാണ് ചിത്രം പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*