കോട്ടയം: ഏറ്റുമാനൂരും ഇടുക്കിയും വിട്ടു നല്കാൻ സമ്മതം അറിയിച്ച് ജോസഫ് വിഭാഗം. പകരം പൂഞ്ഞാർ സീറ്റ് ചോദിച്ച് ജോസഫ്.പൂഞ്ഞാർ സീറ്റ് വിട്ടു നല്‍കാനാവില്ലെന്നു കോണ്‍ഗ്രസും നിലപാട് എടുത്തതോടെയാണ് സീറ്റ് വിഭജന പ്രഖ്യാപനം വൈകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി. ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച ആലുവ പാലസില്‍ വെച്ച് നടന്നിരുന്നു. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു.
കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി.ഡി സതീശന് വ്യക്തമാക്കി.
എന്നാല്‍, ചർച്ചകള്‍ അവസാനി ച്ചിട്ടില്ലെന്നും രണ്ടു ദിവസമെങ്കിലും എടുക്കുമെന്ന് പി.ജെ ജോസഫും വ്യക്തമാക്കി. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫും പറഞ്ഞു.
ചുമ്മാതെ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന നിലപാടില്‍ ജോസഫ് ഗ്രൂപ്പ് ഉറച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു.കടുംപിടുത്തം തുടർന്നാല്‍ പൂഞ്ഞാർ സീറ്റ് വിട്ടു നല്കാൻ കോണ്‍ഗ്രസ് നിർബന്ധിതരാകുമെന്ന വിശ്വാസമാണ് ജോസഫ് ഗ്രൂപ്പിനുള്ളത്.എന്നാല്‍, കോട്ടയം ലോക്സഭാ സീറ്റ് വിട്ടു നല്‍കിയത് ഉള്‍പ്പടെ കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
അത് തങ്ങളുടെ അവകാശമാണ് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസ് മത്സരിച്ചു വന്നതാണ് കോട്ടയം സീറ്റ് എന്നാണ് ഇപ്പോള്‍ ജോസഫും കൂട്ടരും പറയുന്നത്. ഇതില്‍ കോണ്‍ഗ്രസിനു കടുത്ത അസംതൃപ്തിയുണ്ട്.അതേസമയം കുട്ടനാട്, ചങ്ങനാശേരി മണ്ഡലങ്ങള്‍ ഏറ്റെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.രണ്ടു സീറ്റിലും കേരളാ കോണ്‍ഗ്രസിനു വിജയ സാധ്യത ഇല്ലെന്നു ബ്ലോക്ക് കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം.
കോട്ടയം : അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെ ഉള്ള മേയ് 20, 21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പോലീസ് സ്റ്റേഷനിൽ […]
കോട്ടയം : വെള്ളൂരിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻ പിടിയിൽ. രണ്ടു മോഷ്ടാക്കളാണ് പ്രദേശത്ത് മോഷണത്തിനായി എത്തിയത്. ഇതിൽ ഒരാളെയാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടുകൂടി പിടികൂടിയത്. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. കന്യാകുമാരി അരദേശം വില്ലേജിൽ മാൻ കോട് ഡോർ നമ്പർ 32 ൽ […]
കോട്ടയം : ഗാന്ധിനഗറിൽ വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് മിനുറ്റുകൾക്കകം ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ. ഗാന്ധിനഗർ ആറാട്ടുകടവ് മറ്റത്തിൽ ഗോവിന്ദ്(19) ആണ് പിടിയിലായത്. ഗാന്ധിനഗർ ഫെഡറൽ ബാങ്കിന് സമീപം ഇന്ന് വൈകീട്ടായിരുന്നു സംഭവം, അംഗനവാടിയിൽ നിന്ന് കുട്ടികളെയും കൂട്ടി […]
Be the first to comment