രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 92.47 മറികടന്ന് താഴേക്ക് പതിച്ചിരിക്കുകയാണ് രൂപ. വ്യാപാരത്തിനിടെ 92.62 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതിനെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയെ സ്വാധീനിക്കുന്നത്. കൂടാതെ വരാനിരിക്കുന്ന യുഎസ് കേന്ദ്ര ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനവും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തന്നെയാണ്.

അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്‌സ് വ്യാപാരത്തിനിടെ 800ലധികം പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റിയിലും സമാനമായ കുതിപ്പ് ദൃശ്യമായി. 77,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് നേരിട്ട ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ജിയോ ഫിനാന്‍ഷ്യല്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*