യൂത്ത് കോൺഗ്രസിനെതിരായ പോസ്റ്ററിന് മുകളിൽ ഓ ജെ ജനീഷിന്റെ പോസ്റ്റർ ഒട്ടിച്ചു. കൊടുങ്ങല്ലൂരിൽ വയനാട് ഫണ്ട് പിരിവ് ചർച്ചയാക്കി ഡിവൈഎഫ്ഐ. വയനാട് ദുരിതാശ്വാസം, യൂത്ത് കോൺഗ്രസ് ഫണ്ട് പിരിവിനെതിരായ ഡിവൈഎഫ്ഐയുടെ പോസ്റ്ററുകളാണ് നശിപ്പിച്ചത്.
ഡിവൈഎഫ്ഐ പ്രതിഷേധ പോസ്റ്ററുകൾക്ക് മുകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ പതിപ്പിച്ചു. തെരഞ്ഞെടുപ്പ് പോസ്റ്റർ പതിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. വയനാട് ദുരന്തം, യൂത്ത് കോൺഗ്രസ് പിരിച്ച പണം എവിടെ ?മരണത്തെ വിറ്റു തിന്ന യൂത്ത് കോൺഗ്രസിന് മാപ്പില്ല എന്നതായിരുന്നു പോസ്റ്റർ. വിവിധയിടങ്ങളിൽ വ്യാപകമായി പോസ്റ്ററുകൾ നശിപ്പിച്ചതായും ഡിവൈഎഫ്ഐ ആരോപിച്ചു.



Be the first to comment