മണ്ഡലമാറ്റവിവാദത്തില്‍ ഇതാദ്യമായി മനസ് തുറന്ന് വി അബ്ദുറഹ്മാന്. ആദ്യം തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച താനൂരില്‍ താന്‍ പ്രചരണത്തിന് ഇറങ്ങിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് വി അബ്ദുറഹ്മാന് പറഞ്ഞു. സ്വന്തം നാട്ടില്‍ വികസനം കൊണ്ടുവരാന്‍ വേണ്ടിയാണ് തിരൂരിലേക്ക് മാറാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അനുമതിയോടെ തന്നെയാണ് തിരൂരിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഇന്നുമുതല്‍ തിരൂരില്‍ സജീവമായി പ്രചരണരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
താനൂരില്‍ ആദ്യദിനങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പ് കാലം ആയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. താനൂരില്‍ നല്ല വികസന തുടര്‍ച്ച ഉണ്ടാകും. വര്‍ഷങ്ങളായി തിരൂര്‍ ലീഗിന്റെ കൈകളിലാണ്. അതിനാല്‍ ഈ നാട് അര്‍ഹിച്ച രീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ലഭിച്ചില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കുറച്ചൊക്കെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും തിരൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാനാണ് താനിവിടെ മത്സരിക്കാന്‍ ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
താനൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അബ്ദുറഹിമാന്റെ ആവശ്യം പരിഗണിച്ച് തിരൂര്‍ സീറ്റ് നല്‍കുകയാണെന്നാണ് വിവരം. താനൂരില്‍ സ്ഥാനാര്‍ഥിഥ്വം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രചാരണത്തിനിറങ്ങാത്തത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അബ്ദുറഹിമാനുമായി സംസാരിച്ചുവെന്നാണ് വിവരം.



Be the first to comment