പയ്യന്നൂരും തളിപ്പറമ്പിലും കോൺഗ്രസിൽ വൻ പ്രതിസന്ധി.പയ്യന്നൂരിൽ യുഡിഎഫ് കമ്മിറ്റികളിൽ പങ്കെടുക്കാൻ വിസമ്മതിച്ച് വി കുഞ്ഞികൃഷ്ണൻ. യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്താൽ സിപിഐഎം വോട്ട് കിട്ടില്ലെന്ന് ഭയം. കുഞ്ഞികൃഷ്ണൻ്റെ നിലപാടിൽ കോൺഗ്രസിനും അതൃപ്തി. ഡിസിസി പ്രസിഡണ്ടിൻ്റെ സാന്നിധ്യത്തിൽ പയ്യന്നൂരിൽ യോഗം ചേർന്നു.
തളിപ്പറമ്പിലും സമാന പ്രതിസന്ധി ഉടലെടുത്തു. ടി കെ ഗോവിന്ദനെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരെ വിമത നീക്കം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം ഉയർന്നു.നാളെ യൂത്ത് കോൺഗ്രസ് അടിയന്തിര നിയോജക മണ്ഡലം കമ്മിറ്റി ചേരും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്കുമുമ്പാണ് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനെതിരെ മുൻ സിപിഐഎം ഏരിയ സെക്രട്ടറിയും ജില്ല കമ്മറ്റി മെമ്പറുമായിട്ടുള്ള എം കുഞ്ഞികൃഷ്ണൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.
എന്നാൽ തളിപ്പറമ്പ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുൻ സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദൻ പരസ്യമായി പത്രസമ്മേളനം വിളിച്ചതോടെ സിപിഐഎം കൂടുതൽ പ്രതിസന്ധിയിലാകുകയാണ്. വിമതനായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പയ്യന്നൂരിൽ എം കുഞ്ഞികൃഷണൻ്റെ ആരോപണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആരോപണമാണ് ടികെ ഗോവിന്ദൻ്റേത്. അതുകൊണ്ടുതന്നെ സിപിഐഎം അനുഭാവികളിൽനിന്ന് വി കുഞ്ഞികൃഷ്ണന് ലഭിക്കുന്ന അത്രത്തോളം പിന്തുണ ടികെ ഗോവിന്ദന് ലഭിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.



Be the first to comment