സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് യു വി ഇൻഡക്സ് ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ചൂട് ക്രമാതീതമായി ഉയരുന്നതിനിടയിലാണ് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

തെക്കൻ കേരളത്തിലെ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു .

ഈ മാസം 23 വരെ ജാഗ്രത നിർദേശം തുടരും. അൾട്രാ വൈലറ്റ് ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതും ആശങ്ക ഏറ്റുന്നുണ്ട്. ഇത് സൂര്യാഘാത സാധ്യത വർദ്ധിപ്പിക്കും. അതേസമയം, തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*