‘മുഖ്യമന്ത്രി ജയിക്കുന്നത് ധർമ്മടം ആയത് കൊണ്ട്, അവിടെ ആര് നിന്നാലും ജയിക്കും’; യുഡിഎഫ് യോഗത്തിൽ ജി സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. UDF ജനറൽ ബോഡി യോഗത്തിലാണ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രി ജയിക്കുന്നത് ധർമ്മടം ആയത് കൊണ്ട്. അവിടെ ആര് നിന്നാലും ജയിക്കും. ഒമ്പതാം തവണയാണ് മത്സരിക്കുന്നത് എനിക്ക് പാർലമെന്ററി വ്യാമോഹം എന്നാണ് എന്നിട്ട് പറയുന്നത്. ആലപ്പുഴയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ AKG പാർലമെന്ററി മെമ്പർ ആയിരുന്നല്ലോ എന്നും ജി സുധാകരൻ യോഗത്തിൽ പരാമർശിച്ചു.

‘എനിക്ക് പാര്‍ലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂര്‍. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്ററി മെമ്പര്‍ ആയിരുന്നല്ലോ’: ജി സുധാകരന്‍ പറഞ്ഞു.

അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്കെതിരെ ജി സുധാകരൻ ഒന്നും പറഞ്ഞില്ല. ചെറ്റത്തരം പരാമർശം ചോദ്യത്തിന്റെ പ്രശ്നം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണെന്നും ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണെന്നും ജി സുധാകരന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*