ഊര്‍ജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്നു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഹ്രസ്വ – ദീര്‍ഘകാല നടപടികള്‍ യോഗത്തില്‍ വിലയിരുത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
അവശ്യവസ്തുക്കളുടെ ലഭ്യതയും വിതരണവും വിലയിരുത്തി എന്ന് കേന്ദ്രം അറിയിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ കയറ്റുമതി സാധ്യതകള്‍ വികസിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഊര്ജ്ജവിതരണത്തില് കരിഞ്ചന്ത വില്‍പ്പന ഇല്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്കി. വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി വിതരണം കൃത്യമായി നടക്കുന്നുണ്ട്. രാജ്യത്ത് വൈദ്യുത പ്രതിസന്ധിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇറക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാന്‍ എല്ലാ വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി. മന്ത്രിമാരും മന്ത്രി സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്കി. സംഘര്‍ഷ സാഹചര്യത്തിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.



Be the first to comment