ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകൾക്ക് വില കൂടും: ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഹൈദരാബാദ്: ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യയുടെ കാറുകൾക്ക് വില വർധിക്കും. കമ്പനിയുടെ മുഴുവൻ മോഡൽ ശ്രേണിയിലും 2 ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 1 മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരുക. ഔഡിക്ക് പുറമെ, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ, ബിഎംഡബ്ല്യു തുടങ്ങിയ കാർ നിർമ്മാതാക്കളും വില വർധിപ്പിച്ചിട്ടുണ്ട്.

പ്രാദേശികമായി നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ വാഹനങ്ങൾക്കും, ബിഎംഡബ്ല്യു മിനി ബ്രാൻഡുകൾക്ക് കീഴിൽ വിൽക്കുന്ന പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകൾക്കും (സിബിയു) ഇത് ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഇൻപുട്ട് ചെലവുകളും ലോജിസ്റ്റിക്കൽ ചെലവുകളും വർധിക്കുന്നതാണ് വില വർധനവിന് കാരണമായി കമ്പനി പറയുന്നത്.

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, ഉയർന്ന ലോജിസ്റ്റിക്‌സ് ചെലവുകൾ, കൂടിയ മെറ്റീരിയൽ വിലകൾ, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച എന്നിവയുടെ ആഘാതം നികത്തുക എന്നതാണ് വില ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു. എങ്കിലും വില വർധനവ് ഉപയോക്താക്കളെ വലിയ തോതിൽ ബാധിക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ധനസഹായം ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് തുടർന്നും നൽകുമെന്നും കമ്പനി പറയുന്നു.

തദ്ദേശീയമായി നിർമ്മിച്ച 3-സീരിസ്, 5-സീരിസ് തുടങ്ങിയ മോഡലുകൾ മുതൽ എം4 കോംപറ്റീഷൻ, എം5 പോലുള്ള ഇറക്കുമതി ചെയ്‌ത മോഡലുകളിലും വില വർധനവ് ബാധകമാകും. കൂപ്പർ സാൻഡ്‌കൺട്രിമാൻ എസ്ഇ പോലുള്ള മോഡലുകൾ ഉൾപ്പെടെയുള്ള മിനി പോർട്ട്‌ഫോളിയോയിലും വില പരിഷ്‌കരിക്കും.

2026 ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളെയും സിബിയുവിനെയും ഗണ്യമായി ആശ്രയിക്കുന്ന ആഡംബര കാർ നിർമ്മാതാക്കളാണ് വില വർധിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*