ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. വൺപ്ലസ് തങ്ങളുടെ 15 സീരീസിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കലായി വൺപ്ലസ് 15ടി ആണ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്.
അഞ്ച് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജും 12 ജിബി റാമും 512 ജിബി സ്റ്റോറേജും 16 ജിബി റാമും 256 ജിബി സ്റ്റോറേജും 16 ജിബി റാമും 512 ജിബി സ്റ്റോറേജും16 ജിബി റാമും 1 ടിബി സ്റ്റോറേജുമാണ് അഞ്ചു വേരിയന്റുകൾ. പ്യുവർ കൊക്കോ, റിലാക്‌സിംഗ് മാച്ച, ഹീലിംഗ് വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
ഫോണിൽ എജി ഫ്രോസ്റ്റഡ് ഗ്ലാസ് ഉണ്ട്. ഇത് മാറ്റ് ഫിനിഷ് നൽകുന്നു. കൂടാതെ ക്ലീൻ, വൈറ്റ് ഓപ്ഷനായി ഒരു പ്രത്യേക മൈക്രോ-ആർക്ക് ഓക്‌സിഡേഷൻ പ്രോസസുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. ഇത് മികച്ച പ്രകടനം സാധ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പരന്നതും 6.32 ഇഞ്ച് വലിപ്പമുള്ളതും സൂപ്പർ-സ്മൂത്ത് 165Hz റിഫ്രഷ് റേറ്റുള്ളതുമാണ് ഡിസ്‌പ്ലേ. കാമറയുടെ കാര്യത്തിൽ, വൺപ്ലസ് അതിന്റെ LUMO ഇമേജിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾക്ക് 3.5x ഒപ്റ്റിക്കൽ സൂം ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് IP66, IP68, IP69, IP69K എന്നി റേറ്റിങ്ങുകൾ ഉണ്ട്.
7,500mAh ആണ് ബാറ്ററി ശേഷി. മിക്ക ഫോണുകളേക്കാളും വളരെ വലുതാണ്. ചാർജിങ് വേഗതയേറിയതും വൈവിധ്യപൂർണ്ണവുമാണ്. 100W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ്, ബൈപാസ് ചാർജിങ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.9000mAh ബാറ്ററി, എഐ അധിഷ്ഠിത കാമറ; പോക്കോ എക്‌സ്8 പ്രോ സീരീസ് വിപണിയില്‍



Be the first to comment