ഓർത്തഡോക്സ്-യാക്കോബായ പള്ളിതർക്കത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്ത് ഹൈക്കോടതി. ആറ് പള്ളികൾ സർക്കാർ ഏറ്റെടുത്ത് സഭക്ക് കൈമാറണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. പാലക്കാട് എറണാകുളം ജില്ലകളിലെ 6 പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
പ്രതിഷേധത്തെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. പിന്നീട് താക്കോല്‍ കൈവശം വെച്ചിരുന്നത് ജില്ലാ ഭരണകൂടം ആയിരുന്നു. തുടര്‍ന്നാണ് വിധി നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിധി കോടതിയലക്ഷ്യ നടപടി സ്വകരിച്ചത്.
ഇതിന് പിന്നാലെ സിംഗിള്‍ ബെഞ്ച് നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ സുപ്രീകോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് നടപടി പുനഃപരിശോധിക്കാന്‍ ഡിവിഷന് ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്കി.
കഴിഞ്ഞ കുറച്ച് നാളുകളായി കേസില്‍ വാദം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ആറ് പള്ളികളുടെ കേസും വേറെയായി പരിഗണിക്കേണ്ടതുണ്ട്. സിവിൽ കേസായാണ് അത് തീർപ്പാക്കേണ്ടതെന്ന് നിരീക്ഷണങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.



Be the first to comment