വയനാട് ഡിവൈഎഫ്ഐ പണം നൽകിയത് 10 മാസം കഴിഞ്ഞ്, പലിശയായി ലക്ഷങ്ങൾ തട്ടിയെന്ന് അബിൻ ; യൂത്ത് കോൺഗ്രസ് പിരിച്ച രൂപയ്ക്ക് കണക്കുണ്ടോയെന്ന് വീണാ ജോർജ്, കൊമ്പുകോർത്ത് സ്ഥാനാർത്ഥികൾ

ചൂരൽമല ദുരിതാശ്വാസ ഫണ്ടിൽ ഡിവൈഎഫ്ഐക്കെതിരെ ആരോപണവുമായി അബിൻ വർക്കി. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ പണം നല്‍കിയെന്ന് പറയുന്നു, എന്നാല്‍ പറഞ്ഞ തീയതിയില്‍ മുഴിവൻ പണവും നല്‍കിയിട്ടില്ലെന്നാണ് അബിന്‍ പറയുന്നത്. 2025 ഏപ്രിൽ മാസം 20 കോടി നൽകി എന്നാണ് ഡിവൈഎഫ്ഐ അവകാശപെടുന്നത്. എന്നാൽ അവർ മുഴുവൻ തുക അന്ന് നൽകിയില്ല, പത്തു മാസം കഴിഞ്ഞാണ് മുഴുവൻ തുക നൽകിയത്.

ഈ പത്തു മാസത്തെ പലിശ ഇനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നു എന്നും അബിൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന സ്ഥാനാർത്ഥി സംവാദത്തിലാണ് ഇരുവരും തമ്മില്‍ ആശയപരമായി ഏറ്റുമുട്ടിയത്. പത്തുവർഷത്തിൽ ആരോഗ്യ മേഖല തകർന്നടിഞ്ഞെന്ന് അബിൻ ആരോപിച്ചപ്പോൾ സ്വകാര്യമേഖലയെ സഹായിക്കാനുള്ള വാദമാണിതെന്ന് വീണാ ജോർജ് തിരിച്ചടിച്ചു. ആരോഗ്യ മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടാൽ 1 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

എന്തുണ്കൊണ്ട് ആരും ദൃശ്യങ്ങലുമായി വന്നില്ല. കഴുത്തിനു സാരമായി പരിക്കേറ്റ മന്ത്രിയെ കാറിൽ യാത്ര ചെയ്യാൻ അനുവദിച്ചത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയുടെ ഏറ്റവും നല്ല തെളിവെന്നും അബിൻ പറഞ്ഞു.എന്നാല്‍ തന്നെ ആക്രമിച്ചന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയായിരുന്നു ആരോഗ്യമന്ത്രി വിണ ജോർജ്.

ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം. സംഭവം തന്റെ കാലത്ത് അല്ലെന്ന മന്ത്രി വീണാ ജോർജിന്റെ വിശദീകരണo ശൈലജ ടീച്ചറെ ഉദ്ദേശിചാണോ എന്നു മന്ത്രി തന്നെ വ്യക്തമാക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയിൽ ശക്തമായ നടപടി ഉണ്ടായിട്ടുണ്ട്. അത് തുടരും. വീട്ടിൽ പോയി ചോദിക്ക് എന്ന പിണറയിയുടെ പരാമർശം. പിശക് പറ്റിയെന്ന് ദാസ് പി ജോർജ് തന്നെ പറഞ്ഞിട്ടുണ്ടെന്നും വീണാ ജോർജ് മറുപടി നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*