സ്റ്റീൽ കുപ്പികൾ ആരോ​ഗ്യത്തിന് ഹാനികരം?

വേനൽക്കാലത്ത് ഏറ്റവും ആവശ്യമായ ഒന്നാണ് വാട്ടർബോട്ടിൽ. എപ്പോഴും അൽപം വെള്ളം കരുതണമെങ്കിൽ വാട്ടർബോട്ടിൽ ആവശ്യമാണ്. എന്നാൽ പ്ലാസ്റ്റിക് കുപ്പികളെക്കാൾ ഇന്ന് പലരും തിരഞ്ഞെടുക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികളാണ്. പരിസ്ഥിതി സൗഹൃദമാണെന്നതാണ് പ്രധാന സവിശേഷത.

എന്നാൽ സ്റ്റീൽ കുപ്പികൾ ഉപോ​ഗിക്കുന്നതും ആരോ​ഗ്യത്തിന് സുരക്ഷിതമല്ലെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വ്യപാകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ ആരോ​ഗ്യത്തിന് ഹാനികരമായിട്ടുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, വാങ്ങുന്ന സ്റ്റീൽ കുപ്പികളുടെ ​ഗുണനിലവാരം വളരെ പ്രധാനമാണെന്നും വിദ​ഗ്ധർ പറയുന്നു. ​ഗുണനിലവാരം കുറഞ്ഞ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച കുപ്പികളിൽ നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് പോലുള്ള അസിഡിക് സ്വഭാവമുള്ള പാനീയങ്ങൾ ദീർഘനേരം സൂക്ഷിക്കുന്നത് നിക്കൽ, ക്രോമിയം തുടങ്ങിയ ലോഹങ്ങൾ പാനീയത്തിൽ കലരുന്നതിന് ഇടയാക്കും.

കുപ്പിയുടെ ഉൾവശത്തെ സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. ആരോ​ഗ്യത്തിന് സുരക്ഷിതമായ 304 (18/8) അല്ലെങ്കിൽ ​ഗ്രേസ് ഫുഡ് സ്റ്റീൽ കുപ്പികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികൾ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുപ്പി വാങ്ങുമ്പോൾ അത് ‘ലെഡ് ഫ്രീ’ ആണെന്ന് ഉറപ്പുവരുത്തുക.
  • കുപ്പിയുടെ ഉൾഭാഗത്ത് കാര്യമായ പോറലുകൾ വീഴുകയോ, ഉള്ളിലെ നിറം മാറുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ കുപ്പി മാറ്റേണ്ടതാണ്.
  • കുപ്പിയിലുള്ള വെള്ളത്തിന് ലോഹത്തിന്റെ രുചി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*