സിപിഐഎം വിട്ട് യുഡിഎഫിലേലത്തിയ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി കെ ശശിയെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ പി. കെ ശശിയുണ്ടാകും.നൂറിലധികം സീറ്റുമായി UDF അധികാരത്തിൽ എത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
പി കെ ശശിയുടെ തിരഞ്ഞെടുപ്പ് ചിഹ്നനം തെങ്ങിൻതൊപ്പ് കൈ ചിഹ്നം എന്ന് കരുതണം. പി. കെ ശശി UDF ന്റെ അഭിമാനമാണ്. കൊള്ളക്കാരുടെ സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും.CPIM ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു കള്ളിലെ സ്പിരിറ്റ്ന്റെ തീവ്രത ഇനി അളക്കട്ടെയെന്നും വി ഡി സതീശൻ വിമർശിച്ചു.
നമ്മൾ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മൾ ജയിക്കും. നൂറിലധികം സീറ്റുകൾ നേടും. ഞങ്ങളുടെ കൈയിൽ ബോർഡൊന്നും വയ്ക്കാൻ അത്ര പൈസയില്ല. പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുകൾ കണ്ടാൽ വോട്ട് യുഡിഎഫിന് കിട്ടുമെന്നാണ് ആളുകൾ പറയുന്നത്.
2011 മുതൽ 2016 വരെ 5 കൊല്ലം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ 5 ലക്ഷം വീടുകൾ നൽകി. പത്ത് കൊല്ലം കൊണ്ട് ഞങ്ങൾ അഞ്ച് ലക്ഷം വീടുകൾ പണിതു എന്ന് എൽഡിഎഫ് പറയുന്നു. തള്ളി മറിക്കുകയാണ്. 2011-16 ലെ കണക്കു പുറത്തുവിടാൻ ഞങ്ങൾ വെല്ലുവിളിക്കുകയാണ്. തീവ്ര വലതുപക്ഷ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും വിഡി സതീശൻ പറഞ്ഞു
കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് VD സതീശനെന്ന് പി കെ ശശി പറഞ്ഞു. ഒട്ടേറെ കമ്മ്യുണിസ്റ്റുകാർ സിപിഐഎം വിട്ട് UDFനൊപ്പം എത്തി. ഏതു പൂഴി കടകൻ പ്രയോഗിച്ചാലും ജനങ്ങൾ തീരുമാനിച്ചാൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും പി കെ ശശി പറഞ്ഞു.



Be the first to comment