‘ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറരുത്’; വിങ്ങിപ്പൊട്ടി യു പ്രതിഭ, അധിക്ഷേപത്തില്‍ സിപിഎം പരാതി നല്‍കും

യുഡിഎഫ് കണ്‍വെന്‍ഷനില്‍ വ്യക്തിപരമായി അധിക്ഷേപിച്ച മുസ്ലീം ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുസ്ലീംലീഗ് നേതാവും കായംകുളത്തെ യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദ് നടത്തിയ ഖേദ പ്രകടനം അംഗീകരിക്കാന്‍ കഴിയില്ല.

പൊതു പ്രവര്‍ത്തന രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനെ സ്ത്രീവിരുദ്ധ നിലപാടുകളിലൂടെ തടയാന്‍ കഴിയില്ല. തനിക്കെതിരായ പരാമര്‍ശങ്ങളില്‍ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുമെന്നും യു പ്രതിഭ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

ആക്ഷേപങ്ങള്‍, മാനസികമായി വേദനിപ്പിച്ചു. വ്യക്തിപരമായും കുടുംബത്തെയും ആക്ഷേപിക്കുന് നടപടികള്‍ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ല. നിരവധി സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടുന്നു വരുന്ന സമയമാണ്. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തി സ്ത്രീ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ലെന്നും പ്രതിഭ പറഞ്ഞു. കാമറകള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം. കായംകുളത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് ഞങ്ങളുടെ സ്ഥാനം.

ഇടതുപക്ഷത്തിന്റ വികസന പ്രവര്‍ത്തനങ്ങളില്‍ നിരാശപൂണ്ടാണ് ഇത്തരം പ്രതികരങ്ങള്‍ ഉണ്ടാകുന്നതെന്നും പ്രതിഭ ആരോപിച്ചു. നിരവധി മുതിർന്ന നേതാക്കളും സ്ത്രീകളും ഉണ്ടായിരുന്ന വേദിയില്‍ അരും ലീഗ് നേതാവിനെ തിരുത്താൻ മുതിരാതിരുന്നത് ഞെട്ടിട്ടിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞു. അതിനിടെ, പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ ഇര്‍ഷാദ് രംഗത്തെത്തിയിട്ടുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു എംഎല്‍എയെ അധിക്ഷേപിച്ച് കായംകുളം യുഡിഎഫ് കണ്‍വീനര്‍ പ്രസംഗിച്ചത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യു പ്രതിഭയെന്നും എം ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ എ ഇര്‍ഷാദ് പറഞ്ഞു. യു പ്രതിഭ എംഎല്‍എ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പതലവണ ആവര്‍ത്തിച്ചായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എ ഇര്‍ഷാദിന്റെ പ്രസംഗം.

Be the first to comment

Leave a Reply

Your email address will not be published.


*