സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് എടുത്ത ഹൈക്കമാന്‍ഡ് അസമില്‍ നിലപാട് മാറ്റി. ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവ ഗൗരവ് ഗൊഗോയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.
കേരളത്തിലെ എംപിമാര്‍ക്ക് അവസരം നല്‍കാതെ അസമില്‍ എംപിമാരെ മത്സരിക്കാന്‍ അനുവദിച്ചതിനെ പറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സംസാരിച്ചിരുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
‘ഞാനത് ഖാര്‍ഗെയോടു ചോദിച്ചിരുന്നു. അസമില്‍ ഒരാള്‍ക്ക് ഇളവു നല്കിയതു ലീഡര്‍ഷിപ്പിനു വേണ്ടിയാണ്. കേരളത്തിലാകട്ടെ, അര്‍ഹതയുള്ള പല എംപിമാരുണ്ട്’ എന്നായിരുന്നു മറുപടിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
അസമിലെ സംസ്ഥാന അധ്യക്ഷനും ജോര്‍ഹാട്ട് എംപിയുമാണ് ഗൗരവ് ഗൊഗോയ്. ജോര്‍ഹട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഗൊഗോയ് മത്സരിക്കുന്നത്. അസമില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന നേതാവാണ് അദ്ദേഹം.
മുഖ്യമന്ത്രിയാകാനില്ലെന്നും അതൊന്നും പ്രവചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 100 ലധികം സീറ്റുകള്‍ നേടുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ 50 സീറ്റ് അധികം നേടാന്‍ വേണ്ട പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Be the first to comment