കുട്ടനാട്ടിൽ യുഡിഎഫിന് ആശ്വാസമായി വിമത സ്ഥാനാർഥി സജി ജോസഫ് പത്രിക പിൻവലിച്ചു. യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനായി, സജി ജോസഫ് പ്രചരണത്തിന് ഇറങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിർണാക ഇടപടെലിനെ തുടർന്നാണ് സജി ജോസഫ് പത്രിക പിൻവലിച്ചത്. കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ സജി ജോസഫവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ നടപടി.
കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. സജി ജോസഫുമായി തുടർന്ന് സംസാരിക്കുന്നന്നതിന് എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ കെ സി വേണുഗോപാൽ ചുമതലപ്പെടുത്തി. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കഴിഞ്ഞ ദിവസം പുനലൂരിലെ വിമ സ്ഥാനാർഥി എസ് ഇ സഞ്ജയ്ഖാനെ സമാനമായ രീതിയിൽ കെ സി വേണുഗോപാൽ ഇടപെട്ട് വിമത സ്ഥാനാർഥിത്വം പിൻവലിപ്പിച്ചിരുന്നു.



Be the first to comment