തമിഴ്‌നാട്ടിൽ ടിവികെ തനിച്ച് മത്സരിക്കും; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ വിജയ് പ്രഖ്യാപിക്കും

തമിഴ്നാട് തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം തനിച്ച് തന്നെ മത്സരിക്കും. 234 മണ്ഡലങ്ങളിലേക്കുമുള്ള ടിവികെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിയ്ക്ക് ചെന്നൈയിലാണ് പ്രഖ്യാപനം. മഹാബലിപുരത്തായിരുന്നു ആദ്യം യോഗം പറഞ്ഞിരുന്നത്. എന്നാൽ അവിടെ അനുമതി നിഷേധിച്ചതിനാലാണ് ചെന്നൈയിലേക്ക് വാർത്താസമ്മേളനം മാറ്റിയത്.

എൻഡി മുന്നണിയിലേക്ക് വിജയ് എത്തും എന്നുള്ള തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നപ കോൺഗ്രസും ടിവികെയും തമ്മിലൊരു സഖ്യരൂപീകരണം ഉണ്ടാകും തുടങ്ങിയ തരത്തിലുള്ള സൂചനകളും പുറത്തുവന്നിരുന്നതാണ്. എന്നാൽ അഭ്യൂഹങ്ങൾ‌ തള്ളി ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. നാളെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടിയിലേക്ക് കടക്കാനാണ് തീരുമാനം.

ഇരുപത്തിയെട്ടാം തീയതി വിജയ് ചെന്നൈയിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഇരുപത്തിയെട്ടിന് രാവിലെ പെരമ്പൂരിൽ നിന്നാകും പര്യടനം ആരംഭിക്കുക. പെരമ്പൂരിൽ വിജയ് മത്സരിക്കാൻ സാധ്യതയുണ്ടെന്ന വാ​ർത്തകളുണ്ട്. ചെന്നൈയിലുള്ള പെരുമ്പാവൂരിൽ ആരംഭിച്ച് അഞ്ച് മണ്ഡലങ്ങളിൽ പര്യടനം സമാപിക്കുന്ന രീതിയിലാണ് പ്രചരണ പരിപാടികൾ.

Be the first to comment

Leave a Reply

Your email address will not be published.


*