അയ്യപ്പനോട് കളിക്കുന്നവർ സൂക്ഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്വർണം കട്ടവർക്ക് ശിക്ഷ ഉറപ്പാക്കും. ശബരിമലയിൽ യുവതികളെ കൊണ്ടു പോകാൻ മുഖ്യമന്ത്രിക്ക് വലിയ ആവേശം ആയിരുന്നു. ശബരിമലയുടെ പരിശുദ്ധി നഷ്‍ടപ്പെടുത്തിയവരാണ് എൽഡിഎഫെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയെ തകർക്കാൻ എൽ ഡി എഫ് നോക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യ കേരളം മോർച്ചറിയിലായി. നേരത്തെ വെൻ്റിലേറ്ററിൽ ആയിരുന്നു. ആശുപത്രികളിൽ പൊതുജനങ്ങൾക്ക് വിശ്വസിച്ച് കയറാൻ കഴിയാത്ത അവസ്ഥയായെന്ന് അദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഫേസ്ബുക്കിലും അല്ലാതെയും ഡീലിൽ ഏറ്റുമുട്ടി.
2006-ൽ പറവൂരിലെ ഡീൽ ആരുമായെന്ന് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത ചിത്രം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചോദിച്ചു. പിണറായി വിജയൻ ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റാണെന്നും 1977 ലെ തിരഞ്ഞെടുപ്പിൽ ആ പിന്തുണയിലാണ് ജയിച്ചതെന്നും, വി ഡി സതീശൻ തിരിച്ചടിച്ചു. സിപിഐഎം-നേതാക്കളും ആർഎസ്എസ്-ബിജെപി നേതാക്കളും ഒന്നിച്ചുള്ള ചിത്രങ്ങളും വി ഡി സതീശൻ പോസ്റ്റ് ചെയ്തു.



Be the first to comment