‘പത്ത് സതീശന് അര പിണറായി മതി, നന്ദികേട് കാണിക്കില്ല ഈ ആന്റണി രാജു; ഈ പ്രസ്ഥാനത്തിൽ മാത്രമേ നിൽക്കൂ’: ആന്റണി രാജു

തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കരമന സുധീറിന്റെ പ്രചരണത്തിന് മുൻ എംഎൽഎ ആന്റണി രാജു എത്തി. വഞ്ചിയൂർ മേഖലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആണ് അദ്ദേഹം എത്തിയത്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും വാർത്ത ആകുന്ന കാലം. കൺവെൻഷൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ പ്രചാരണ വീഡിയോ ചെയ്തിരുന്നു. പാർട്ടിയുമായി മുറിഞ്ഞു പോകുന്ന ബന്ധമല്ല. ഇടത് ചോരയാണ്. ഇടത് പക്ഷത്തോടൊപ്പം മാത്രമേ മത്സരിച്ചിട്ടുള്ളു. 1996ൽ ഹസ്സനെ തോൽപ്പിച്ചുകൊണ്ട് മണ്ഡലം LDF നായി പിടിച്ചെടുത്തു.

ഇടക്ക് പാർട്ടി UDF ഇൽ പോയപ്പോൾ ഞാൻ മത്സരിച്ചില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിൽ അതു LDF ന് ഒപ്പം മാത്രം എന്ന് തീരുമാനം എടുത്തിരുന്നു. കേരള കോൺഗ്രസ്‌ രൂപം കൊണ്ടത് തന്നെ ഇടത് സ്വഭാവത്തിലാണ്. തിരുവനന്തപുരത്ത് LDFന് മുഖ്യ എതിരാളി BJP. തിരുവനന്തപുരത്ത്‌ UDF എതിരാളി അല്ല. തിരുവനന്തപുരത്തും – അരുവിക്കരയിലും UDF- BJP ഡീൽ ഉണ്ടെന്നും ആന്റണി രാജു ആരോപിച്ചു. തിരുവനന്തപുരത്തെ കോൺഗ്രസ്‌ സ്ഥാനാർഥി അരുവിക്കരയിലേക്ക് പാലയനം ചെയ്തു.

അരുവിക്കയിൽ NDAക്ക് ശക്തനായ സ്ഥാനാർഥി ഇല്ല. തിരുവനന്തപുരത്ത്‌ UDF-BJP ഡീൽ വ്യക്തം. തിരുവനന്തപുരത്ത്‌ ഏറ്റവും അധികം വികസനങ്ങൾ ഉണ്ടായത് ഇപ്പോൾ. CP ജോണിന്റെ ഗുരുനാഥൻ രാഘവൻ തിരുവനന്തപുരത്ത്‌ മത്സരിച്ചിട്ട് പിന്നെ ഇങ്ങോട്ട് കണ്ടില്ല. അന്ന് കൂടെ ഉണ്ടായിരുന്ന CP ജോൺ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും തിരുവനന്തപുരത്തെക്ക് വന്നിരിക്കുന്നു. ന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം സർക്കാരിന്റെ കാലത്തും ഒരു വർഗീയ കലാപങ്ങൾ പോലും ഈ നാട്ടിൽ ഉണ്ടായിട്ടില്ല മതസൗഹാർദ്ദത്തിന്റെ കേന്ദ്രബിന്ദുവായി ഈ നാട് മാറി.

ഈ നാട്ടിലെ ജനങ്ങൾക്ക് UDF-BJP ഡീൽ വ്യക്തമായി മനസിലായി. BJP യെ തോൽപിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയു. പത്ത്‌ സതീശന് അര പിണറായി മതിയെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. പാർട്ടിയെ കൊണ്ട് 85 വരെ മത്സരിച്ച് MLA യും, മന്ത്രിയും അയ ഒരാൾ സീറ്റ്‌ കിട്ടാതെ പുറത്ത് പോയാൽ ജനങ്ങൾ അയാളെ പറയുന്നത് പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ചെറ്റ എന്ന് മാത്രമല്ലേ മുഖ്യമന്ത്രി പറഞ്ഞുള്ളു.

ചെറ്റത്തരം എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം. ഇടതുപക്ഷ മനസുള്ള കലാകാരൻ ആണ് സുധീർ കരമന. എല്ലാ കാലത്തും പാർട്ടിയോടൊപ്പം നിന്ന ആൾ. വിജയം അനിവാര്യമാണ്. ഇടതുപക്ഷ ജനാധിപത്യയുടെ പ്രതീകമാണ് സുധീർ കരമന. UDFന് വേണ്ടി മത്സരിക്കാൻ കിട്ടിയ അവസരത്തിൽ പോലും ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജു ഈ പ്രസ്ഥാനത്തിൽ മാത്രമേ നിൽക്കൂ. എന്നെ മന്ത്രി ആക്കിയതും നിങ്ങളാണ്. നന്ദികേട് കാണിക്കില്ല ഈ ആന്റണി രാജു.

എന്തായാലും എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും മുഖ്യമന്ത്രി ഒന്നും ആകാൻ പറ്റില്ല. ഇതൊക്കെ മതി എനിക്ക്. ഒരു തവണ മത്സരിച്ചാലും, എത്ര തവണ മത്സരിച്ചാലും EX MLA എന്നെ ഉള്ളു. വേദിയിലേക്ക് വന്ന സുധീർ കരമനയെ ആന്റണി രാജു ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഞങ്ങളും കൂടെ ആഗ്രഹിച്ചിട്ടാണ് സുധീർ കരമന സ്ഥാനാർഥി ആയത്. ഇന്നും ഞങ്ങളുടെ പാർട്ടിയുടെ ആണ് ഈ മണ്ഡലം. സുധീർ കരമന അന്യനല്ല. BJP യെ തോൽപിച്ചു കൊണ്ട് നിയമസഭയിലേക്ക് വരുന്ന സുധീർ കരമനക്ക് ആശംസകൾ എന്ന് പറഞ്ഞുകൊണ്ട് ആന്റണി രാജു പ്രസംഗം അവസാനിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*