നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയിൽ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.
നേമം, ചങ്ങനാശേരി, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരാണ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. അതേസമയം പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. അമ്പലപ്പുഴയിൽ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തെങ്ങുതോപ്പ്. ബേപ്പൂരിൽ പിവി അൻവർ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ ജനവിധി തേടും. എലത്തൂരിൽ ക്ലോക്ക് ആവശ്യപ്പെട്ട എകെ ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് ലഭിച്ചത്. എൻസിപി അജിത് പവാർ പക്ഷത്തിന്റെ സ്ഥാനാർഥി പികെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്. ഫുഡ്ബോൾ ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച കെകെ രമയ്ക്ക് ടെലിവിഷനാണ് ലഭിച്ചത്.
അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ആ് ചിഹ്നം. തിരുവനന്തപുരത്തെ ഇടതു സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും എതിർ സ്ഥാനാർഥി സിപി ജോണിന് കപ്പലും ചിഹ്നമായി ലഭിച്ചു. പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ വി കുഞ്ഞികൃഷ്ണന് വൈദ്യുതി തൂൺ. പാലക്കാട് LDF സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന് കുടം ചിഹ്നവും ലഭിച്ചു.



Be the first to comment